News & Events

ഇറാനിയന്‍ സാംസ്ക്കാരിക സംഘം വത്തിക്കാനില്‍

Source: Vatican Radioനവംബര്‍ 23-ാം തിയതി ബുധനാഴ്ച രാവിലെ, പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് ടെഹറാനില്‍നിന്നും എത്തിയ ഇസ്ലാമിക സാംസ്ക്കാരിക സംഘത്തിലെ  30 അംഗങ്ങള്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള സന്ദര്‍ശകരുടെ മുറിയാണ് കൂടിക്കാഴ്ചയ്ക്ക് വേദിയായത്. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇറാന്‍റെ തലസ്ഥാന നഗരത്തില്‍നിന്നുമുള്ള  ഇസ്ലാമിക സാംസ്ക്കാരിക പ്രതിനിധികളുടെ കൂട്ടായ്മ.സംവാദത്തിലൂടെ സമാധാനം ആര്‍ജ്ജിക്കാനുള്ള സംഘടനയുടെ പരിശ്രമങ്ങളെയും, അവരുടെ തുറവും നല്ലമനസ്സും കൂടിക്കാഴ്ചയില്‍ പാപ്പാ ശ്ലാഘിച്ചു. വത്തിക്കാന്‍റെ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനോടുചേര്‍ന്നുള്ള സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംവാദം തുടരണമെന്നും അവരോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. ഇറാന്‍റെ പ്രസിഡന്‍റ്, ഹസന്‍ റുഹാനിയും, വൈസ്പ്രസിഡന്‍റും പാരിസ്ഥിതിക കാര്യങ്ങള്‍ക്കുള്ള മന്ത്രിയുമായ മൊസൂമേ എത്കാറും വത്തിക്കാനിലെത്തി നടത്തിയ നേര്‍ക്കാഴ്ചകള്‍ പാപ്പാ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഹ്രസ്വമായ പ്രഭാഷണവും ടെഹ്റാന്‍ സംഘവുമായുള്ള 15 മിനിറ്റുമാത്രം നീണ്ട കൂടിക്കാഴ്ചയും പാപ്പാ ഉപസംഹരിച്ചത്.ന്യൂക്ലിയര്‍ നയങ്ങളില്‍ ഇറാന്‍ വരുത്തിയ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കുശേഷമാണ്  വത്തിക്കാന്‍-ഇറാന്‍ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെട്ടത്. അതില്‍പ്പിന്നെയാണ് പ്രസിഡന്‍റ് റുഹാനിയും (26 ജനുവരി 2016), മറ്റൊരിക്കല്‍ വൈസ്പ്രസിഡന്‍റ് മൊസൂമേ എത്കാറും (12, ഫെബ്രുവരി 2015)  വത്തിക&#   Read More of this news...

മയക്കുമരുന്ന് ഇന്നിന്‍റെ വിപത്തും നവമായ അടിമത്തവും

Source: Vatican Radio24 നവംബര്‍ 2016"ലോകത്തിന് വിനയാകുന്ന മയക്കുമരുന്നു പ്രതിസന്ധിയും പരിഹാരമാര്‍ഗ്ഗങ്ങളും" - വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി സംഘടിപ്പിച്ച പഠനശിബിരത്തിന്‍റെ വിഷയം ഇതായിരുന്നു. നവംബര്‍ 23, 24 തിയതികളിലായിരുന്നു രാജ്യാന്തര സംഗമം വത്തിക്കിനില്‍ നടന്നത്. സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. യുഎന്നിന്‍റെ പ്രതിനിധി, സ്വീഡനിലെ രാജ്ഞി തുടങ്ങി രാഷ്ട്രങ്ങളുടെ ഉന്നതതല പ്രതിനിധികള്‍ പങ്കെടുത്തു. പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയില്‍ പാപ്പാ ആശയങ്ങള്‍ പങ്കുവച്ചു.ക്ഷണിച്ചതിന് നന്ദിയര്‍പ്പിച്ചുകൊണ്ട് സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. സ്പാനിഷില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു:സമൂഹത്തിലെ വലിയൊരു മുറിവാണ് മയക്കുമരുന്ന്, വലിയ വ്രണമാണിത്!. അതിന്‍റെ മാരകമായ മായികവലയം അനേകരെ വീഴ്ത്തുകയും  വിഴുങ്ങുകയും ചെയ്യുന്നു. യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി അതിന് ഇരയാകുകയും അടിമകളാകുകയും ചെയ്യുന്നവര്‍ നിരവധിയാണ്, പ്രത്യേകിച്ച് യുവജനങ്ങള്‍! വ്യക്തിയെ അടിമയും ആശ്രിതനുമാക്കുന്ന ഒരു 'രസതന്ത്രം' മയക്കുമരുന്നിനുണ്ട്. മനുഷ്യരെ കീഴ്പ്പെടുത്തുന്ന നവമായ അടിമത്വത്തിന്‍റെ വിവിധ മുഖങ്ങളില്‍ ഒന്നാണ് അതിവേഗം പടര്‍ന്നുപിടിക്കുന്ന മയക്കുമരുന്നു വിപത്ത്!ഒരാള്‍ മയക്കുമരുന്നിന് അടിമയും ആശ്രിതനുമാകുന്നതിനു പിന്നില്‍ വിവിധ കാരണങ്ങളുണ്ടെങ്കിലും കുടുംബത്തിന്‍റെ അഭാവം, അല്ലെങ്കില്‍ കുടുംബത്തെ മറന്ന ജീവിതം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, കൂടാതെ അതിന്‍റെ പിന്നിലെ മയക്കുമരുന്നു കടത്തുകാരും വില്പനക്കാരും, നവമായ അനുഭൂതിക്കുള്ള തൃഷ്ണ എന്നിവ മുഖ്യകാര   Read More of this news...

യുവത: നാടിന്‍റെ അനര്‍ഘവും ചലനാത്മകവുമായ ശക്തി

Source: Vatican Radioസന്നദ്ധസേവനത്തില്‍ അന്തര്‍ലീനമായരിക്കുന്ന സൗജന്യദാനം ആ സേവനത്തിന്‍റെ  ഗുണഭോക്താക്കള്‍ക്കു മാത്രമല്ല,  അതിന്‍റെ കര്‍ത്താക്കള്‍ക്കും അവരുടെ മാനവിക പക്വതയ്ക്കും ഒരു സമ്പത്താണെന്ന് മാര്‍പ്പാപ്പാ.ഇറ്റലിയുടെ ദേശീയ പൗരസേവന വിഭാഗത്തില്‍ നിശ്ചിത ഹ്രസ്വ കാലം സന്നദ്ധസേവനമനുഷ്ഠിക്കുന്ന യുവജനങ്ങളുടെ ഏഴായിരത്തോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച(26/11/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ഒരു നാടിന്‍റെ അനര്‍ഘവും ചലനാത്മകവുമായ ശക്തിയാണ് യുവതയെന്ന് ശ്ലാഘിച്ച പാപ്പാ സമൂഹത്തിന്‍റെ വിശിഷ്യ, ഏറ്റംബലഹീനരായവരുടെ ഉന്നമനത്തിനായുള്ള പരിശ്രമങ്ങളില്‍ അവരുടെ പിന്തുണ അനിവാര്യമാണെന്ന് പറഞ്ഞു.സമൂഹത്തില്‍ അസമത്വങ്ങള്‍ വര്‍ദ്ധമാനമാകുകയും ബലഹീനര്‍ക്ക് ഉചിതമായ സംരക്ഷണമേകാതിരിക്കുകയും അതേസമയം നാട് ആയുധസമഹാരണത്തിനു പിന്നാലെ പായുകയും ആയുധങ്ങള്‍ക്കായി മുതല്‍മുടക്കുകയും ചെയ്യുന്ന പ്രവണതകളെപ്പറ്റിയും പരാമര്‍ശിച്ച പാപ്പാ അത് സമത്വവും സാഹോദര്യവും വാഴുന്ന ഒരു സമൂഹം എന്ന ലക്ഷ്യത്തിന് കടകവിരുദ്ധമായ ഒരവസ്ഥയാണെന്ന് വിശദീകരിച്ചു.ഇറ്റലിയുടെ സാമൂഹ്യപൗരസേവന ദേശിയവിഭാഗത്തിന്‍റെ പദ്ധതികളില്‍ പരിസ്ഥിതി സംരക്ഷണത്തിനേകുന്ന പ്രാധാന്യത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പ അത് മാനവസേവനവും പ്രകൃതിസംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും പറഞ്ഞു.ഈ വിഭാഗം ആവശ്യത്തിലിരിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുമൊക്കെ ഏകുന്ന സേവനങ്ങളും പാപ്പാ അനുസ്മരിച്ചു.   Read More of this news...

പാപ്പായുടെ പ്രതിവാര പൊതുദര്‍ശന പരിപാടി (23 November)

Source: Vatican Radioഈ ബുധനാഴ്ചയും (23/11/16) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. പൊതുദര്‍ശനപരിപാടിയുടെ വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആനന്ദാരവങ്ങളുമുയര്‍ന്നു.പാപ്പാ കൈകള്‍ ഉയര്‍ത്തി, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ തലോടി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാര്‍പ്പാപ്പാ സാവധാനം നടന്ന്  വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു"ആ സമയംതന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച് അവന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ പിതാവെ, അതായിരുന്നു അവിടത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താനാഗ്രഹിക്കുന്നവോ അവനല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല".  ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 10, 21ഉം 22ഉം വാക്യങ്ങള്‍. ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ ത   Read More of this news...

ഫാദര്‍ പീറ്റര്‍ കോള്‍വെന്‍ ബാക്കിന് പാപ്പായുടെ ആദരാഞ്ജലി

Source: Vatican Radioഈശോസഭയുടെ മുന്‍ സുപ്പീരിയര്‍ ജനറലായ വൈദികന്‍ പീറ്റര്‍ ഹാന്‍സ് കോള്‍വെന്‍ ബാക്കിന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചനം രേഖപ്പെടുത്തി.ക്രിസ്തുവിനോടും അവിടത്തെ സുവിശേഷത്തോടും അദ്ദേഹം പുലര്‍ത്തിയ വിശ്വസ്തത സ്വന്തം കടമ സഭയുടെ നന്മയ്ക്കായി സേവനചൈതന്യത്തോ‌ടുകൂടി നിര്‍വ്വഹക്കുന്നതില്‍ സമന്വയിച്ചുവെന്ന് പാപ്പാ ഈശോസഭയുടെ ഇപ്പോഴത്തെ പൊതുശ്രേഷ്ഠന്‍ ഫാദര്‍ അര്‍തൂറൊ സോസ ബാസ്ക്കലിനയച്ച അനുശോചനസന്ദേശത്തില്‍ അനുസ്മരിക്കുകയും പരേതന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.ഹോളണ്ടിലെ ഡ്രൂട്ടെനില്‍ 1928 നവമ്പര്‍ 30ന് ജനിച്ച ഫാദര്‍ പീറ്റര്‍ ഹാന്‍സ്  കോള്‍വെന്‍ ബാക്കിന് ശനിയാഴ്ച (26/11/16) ലെബനന്‍റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.1983 മുതല്‍ 2008 വരെ ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന അദ്ദേഹത്തിന് 88 വയസായിരുന്നു പ്രായം.   Read More of this news...

പാപ്പായുടെ ഉപവിപ്രവര്ത്തനങ്ങള്ക്കുവേണ്ടി പുതിയ വെബ്സൈറ്റ്

Source: Vatican Radio2016 നവംബര് 21-ന് പാപ്പായുടെ ഉപവിപ്രവര്ത്തനങ്ങള്ക്കുവേണ്ടി പുതിയ വെബ്സൈറ്റ് ആരംഭിച്ചു.   www.obolodisanpietro.va എന്ന ഈ പുതിയ വെബ് സൈറ്റ് വിശ്വാസികള്‍ക്ക് ''പത്രോസിന്‍റെ കാശ്'' എന്ന പേരില്‍ തങ്ങള്‍ നല്‍കുന്ന സംഭാവനകളുടെ അര്‍ഥവും ലക്ഷ്യവും അതിനോടനുബന്ധിച്ച വിവരങ്ങളും അറിയുന്നതിന് സഹായകമാകും.  ഈ വെബ്സൈറ്റ് ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ മൂന്നു ഭാഷകളിലായി പരിമിതപ്പെടുത്തിയാണ് തുടങ്ങിയിരിക്കുന്നതെങ്കിലും താമസിയാതെ തന്നെ മറ്റു പ്രധാന ഭാഷകള്കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നവീകരിക്കുന്നതാണ്. ''പത്രോസിന്‍റെ കാശ്'' എന്ന് പരമ്പരാഗതമായി അറിയപ്പെടുന്നതും ലോകമെമ്പാടുമുള്ള വിശ്വാസികളില്‍നിന്നു ലഭിക്കുന്നതുമായ ഈ സംഭാവന പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ചാണ്  ശേഖരിക്കുന്നത്.  ഈ സാമ്പത്തികസഹായം പരിശുദ്ധ പിതാവ് ആഗോളസഭയിലെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുക. ആദിമസഭയില്‍ തുടങ്ങിയ ഈ പാരമ്പര്യം (cf. Lk 10:7; 1 Cor 11:14) കത്തോലിക്കാസഭയുടെ  ഉപവിയും ഐക്യവും വെളിവാക്കുന്നതാണ്.   Read More of this news...

ക്രിസ്തീയ വിശ്വാസം ഒരു ആശയമോ തത്വശാസ്ത്രമോ അല്ല

Source: Vatican Radioക്രിസ്തീയ വിശ്വാസം ഒരു ആശയമോ തത്വശാസ്ത്രമോ അല്ല പ്രത്യുത യേശവുമായുള്ള കൂടിക്കാഴ്ചയാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.വത്തിക്കാനില്‍ തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തിലുള്ള കപ്പേളയില്‍ തിങ്കളാഴ്ച (28/11/16) അര്‍പ്പിച്ച പ്രഭാതദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.യേശുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് നമുക്കുണ്ടായിരിക്കേണ്ട ത്രിവിധഭാവങ്ങള്‍ ഏതെല്ലാമാണെന്ന് പാപ്പാ ഈ വചനസമീക്ഷയില്‍ വിശദീകരിച്ചു.പ്രാര്‍ത്ഥനയിലുള്ള ജാഗരൂഗത, ഉപവിപ്രവര്‍ത്തനം, സ്തുതിയ്ക്കുന്നതിലുള്ള ആനന്ദം എന്നിവ യേശുവുമായുള്ള സമാഗമത്തിന് അനിവാര്യവ്യവസ്ഥകളായി പാപ്പാ അവതരിപ്പിച്ചു.ദാനം നല്കുന്നതിനു പുറമെ, ശല്യക്കാരോടു, അത് കുട്ടികളാകം, ഭാര്യാഭര്‍ത്താക്കന്മാരാകാം, അമ്മയിയമ്മയാകാം, ആരായിരുന്നാലും ശരി, അവരോട് ക്ഷമകാണിക്കുന്നതും സഹിഷ്ണുതകാട്ടുന്നതും പ്രവര്‍ത്തനനിരതമായ ഉപവിയാണെന്ന് പാപ്പാ പറഞ്ഞു.അതുപോലെതന്നെ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള യാത്രയില്‍ നമ്മള്‍ ആനന്ദമുള്ളവരായിരിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.   Read More of this news...

വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമനും വിപ്ലവനായകന്‍ കാസ്ട്രോയും

Source: Vatican Radio1997 നവംബര്‍ 19-നായിരുന്നു ഫിഡേല്‍ കാസ്ട്രോയുടെ വത്തിക്കാനിലേയ്ക്കുള്ള ചരിത്ര സന്ദര്‍ശനം. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ ക്യൂബിയിലേയ്ക്ക് ക്ഷണിക്കാനായിരുന്നു. അന്ന് 70 വയസ്സുകാരന്‍ കാസ്ട്രോയായിരുന്നു 76-വയസ്സുകരാന്‍ പാപ്പായെ ക്ഷണിച്ചത്. 1998 നവംബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ക്യൂബ സന്ദര്‍ശിച്ചു. കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിന്‍റെ പതനത്തിന് കാരണക്കാരനെന്ന് രാജ്യതന്ത്രജ്ഞന്മാര്‍ വിശേഷിപ്പിട്ടിള്ള പാപ്പായെ ക്ഷണിക്കാന്‍ കമ്യൂണിസ്റ്റ് ക്യൂബയുടെ പ്രസിഡന്‍റ് വത്തിക്കാനിലെത്തിയത് ചരിത്രമാണ്.2005 ഏപ്രില്‍ 4-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കാലംചെയ്തപ്പോള്‍ ഹവാനയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലെത്തി സന്ദര്‍ശകരുടെ ഗ്രന്ഥത്തില്‍ ഫിഡേല്‍ കാസ്ട്രോ കൈപ്പടയില്‍  കുറിച്ചു:പ്രിയ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്ക്...അങ്ങയുടെ ആത്മാവിന് ശാന്തി നേരുന്നു!രാഷ്ട്രങ്ങളെ രമ്യതപ്പെടുത്താന്‍ തളരാതെ പരിശ്രമിച്ച അങ്ങ് യുദ്ധത്തെ  വെറുത്തു... പാവങ്ങളെ സ്നേഹിച്ചു! മാനവികതയുടെ ധാര്‍മ്മിക കരുത്തിനായി അങ്ങ് ഒരു തീര്‍ത്ഥാടകനായി... രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു.ക്ലേശപൂര്‍ണ്ണമായ കാലഘട്ടത്തില്‍ അങ്ങ് ക്യൂബയിലും വന്നു. ക്യൂബയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച വന്‍ശക്തികളുടെ നയം അധാര്‍മ്മികമെന്നും അസ്വീകാര്യമെന്നും പറായന്‍ അങ്ങേയ്ക്ക് കരുത്തുണ്ടായി.ക്യൂബന്‍ ഭരണത്തിലും ഉദാരവത്ക്കരണം അങ്ങ് എന്നോട് ആവശ്യപ്പെട്ടു...!അങ്ങയുടേ ദേഹവിയോഗം വേദനിപ്പിക്കുന്നു. മറക്കാനാവാത്ത സുഹൃത്താണ് അങ്ങ്!അങ്ങിലെ മഹാനുഭാവന്‍ മരിക്കില്ല, ജീവിക്കുന്നു!ഫിഡേല്‍ കാസ്ട്രോ റൂസ്4, ഏപ്രില്‍ 2005.   Read More of this news...

ഇനിയൊരു യുദ്ധം ജലത്തിനുവേണ്ടിയോ? യുഎന്നില്‍ വത്തിക്കാന്‍റെ നിരീക്ഷണം

Source: Vatican Radioപാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് പരിശുദ്ധസിംഹാസനത്തിന്‍റെ യു.എന്നിലെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണര്‍ദീത്തോ ഔസായാണ് ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു നവംബര്‍ 22-Ɔ൦ തിയതി ചൊവ്വാഴ്ച നടന്ന സുരക്ഷാകൗണ്‍സിലിന്‍റെ ചര്‍ച്ചാസംഗമത്തിലായിരുന്നു വത്തിക്കാന്‍ ഈ അഭിപ്രായം ഉന്നയിച്ചത്.ജലദൗര്‍ലഭ്യം ലാഘവത്തോടെ കാണേണ്ട പ്രശ്നമല്ല. ജലം, പ്രത്യേകിച്ച് ശുദ്ധജലം ഇന്ന് സുലഭമല്ല. നല്ലജലം അത്ര എളുപ്പത്തില്‍ കിട്ടുന്നുമില്ല. ലോകത്ത് എവിടെയും ജലദൗര്‍ബല്യം അനുഭവപ്പെടുന്നുണ്ട്. ജലത്തിനായുള്ള യുദ്ധങ്ങള്‍ ചെറിയ തോതില്‍ അങ്ങുമിങ്ങും സമൂഹങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും നടക്കുന്നുമുണ്ട്. ആര്‍ച്ചുബിഷപ്പ് ഓസാ ചൂണ്ടിക്കാട്ടി.ശുദ്ധജലവും കുടിവെള്ളവും മനുഷ്യന്‍റെ അടിസ്ഥാന അവകാശമായി നില്കെ, അത് ദുര്‍വിനിയോഗം ചെയ്യപ്പെടുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ചുറ്റുപാടുകള്‍ പരിശോധിച്ച് പരിഹാരങ്ങള്‍ അടിയന്തിരമായി കണ്ടെത്തേണ്ടതുണ്ട്. ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും ജലമാണ്. ഉപയോഗംകൊണ്ട് അത് ഒരിക്കലും തീര്‍ന്നുപോകുന്നില്ല, വറ്റിപ്പോകുന്നില്ല. അതുകൊണ്ട് ജലദൗര്‍ബല്യം എന്നു പറയുന്നത് വിരോധാഭാസമാണ്. വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്പെട്ടു.മനുഷ്യര്‍ തന്നെയാണ് ജലമലിനീകരണത്തിന്‍റെയും, ജലസ്രോതസ്സുകളുടെ നശീകരണത്തിന്‍റെയും കാരണക്കാര്‍. ഖനനം, വ്യവസായം, അശ്രദ്ധമായ മാലിന്യനിക്ഷേപം, വന്‍കൃഷിയിടങ്ങളു‌ടെ നിര്‍മ്മിതി, അമിതമായ രാസവളങ്ങളുടെ പ്രയോഗം എന്നിവ ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. ജല സ്രോതുസ്സുക്കള്‍ പ്രകൃതിദത്തമായി കുറവുള്ള ഭൂപ്രദേശങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍  വര്‍ദ്ധിച്ചുവരുന്ന കുŏ   Read More of this news...

സിറിയയില്‍ യാതനകളനുഭവിക്കുന്ന ബാല്യങ്ങള്‍

Source: Vatican Radioസിറിയയില്‍ ഉപരോധിത പ്രദേശങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സംഖ്യ 5 ലക്ഷത്തോളമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് വെളിപ്പെടുത്തുന്നു.സിറിയയില്‍ മാനവികസഹായങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ പോലും അഭാവം അനുഭവപ്പെടുന്നതുമായ പതിനാറിടങ്ങളിലാണ് ഈ കുട്ടികള്‍ കഴിയുന്നതെന്നും അന്നാട്ടിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ജീവിതം അനന്ത്യമായ പേടിസ്വപ്നമായിരിക്കയാണെന്നും യുണിസെഫിന്‍റെ മേധാവി അന്തോണി ലെയ്ക് പറയുന്നു.അനേകം കുട്ടികള്‍ വധിക്കപ്പെടുകയും മുറവേല്പിക്കപ്പെടുകയും ചെയ്യുകയും വിനോദങ്ങളിലേര്‍പ്പെടാനൊ വിദ്യാലയത്തില്‍ പോകാനൊ കുട്ടികള്‍ ഭയപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ അവിടെ സംജാതമായിരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്ന അദ്ദേഹം ഇങ്ങനെ ജനങ്ങള്‍ക്ക്  ജീവിക്കാനകില്ലയെന്നും അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയാണെന്നും വെളിപ്പെടുത്തുന്നു.ആകയാല്‍ ഉപരോധങ്ങള്‍ പിന്‍വലിക്കാനും അടിയന്തിര മാനവികസഹായം എത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാനും യുണിസെഫ് ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്യുന്നു.   Read More of this news...

തിയോഫിനച്ചന്റെ നാമകരണരേഖകൾ റോമിലേക്ക്

Source: Sunday Shalom കൊച്ചി: തിയോഫിനച്ചന്റെ നാമകരണ നടപടികളുടെ ഭാഗമായുള്ള രേഖകൾ റോമിലേക്ക് അയക്കുന്ന ചടങ്ങിന് വരാപ്പുഴ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ നേതൃത്വം നൽകി. അതിരൂപതയുടെ നേതൃത്വത്തിൽ തിയോഫിനച്ചനെക്കുറിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളുടെ രേഖകളാണ് പ്രത്യേക പെട്ടിയിലാക്കി റോമിലേക്ക് അയച്ചത്.ശാസ്ത്രീയ പരിശോധനകൾക്ക് നേതൃത്വം നൽകിയവരെല്ലാം ആർച്ച് ബിഷപ്പിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. എപ്പിസ്‌കോപ്പൽ ജഡ്ജി ഫാ. ജോസി കുര്യാപ്പിള്ളിയും പ്രമോട്ടർ ഓഫ് ജസ്റ്റിസ് ഫാ. തോമസ് ഓളാട്ടുപുറവും പെട്ടികൾ പൂട്ടി. വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. വർഗീസ് വലിയപറമ്പിൽ, അതിരൂപതയുടെ മുദ്ര പെട്ടികളിൽ പതിപ്പിച്ചു. മാർപാപ്പയുടെ പ്രതിനിധിയായ അപ്പസ്‌തോലിക് ന്യുൺഷോയുടെ ഔദ്യോഗിക മുദ്രയും കത്തും പെട്ടിയിൽ സ്ഥാപിച്ചു.തിയോഫിനച്ചനെക്കുറിച്ചുള്ള രേഖകൾ അടങ്ങിയ 96 പെട്ടികളാണ് നാമകരണ നടപടികളുടെ ഭാഗമായി റോമിലേക്ക് അയച്ചത്. കപ്പൂച്ചിൻ പ്രൊവിൻഷ്യൽ ഫാ. ജോൺ ബാപ്റ്റിസ്റ്റ്, ആശ്രമം സുപ്പീരിയർ ഫാ. ജോൺ പോൾ എന്നിവർ പ്രസംഗിച്ചു.   Read More of this news...

കരുണയുടെ ജൂബിലിയാചരണം :2 കോടിയിലേറെ തീര്‍ത്ഥാടകര്‍ റോമില്‍

Source: Vatican Radio2 കോടിയിലേറെ തീര്‍ത്ഥാടകര്‍ കരുണയുടെ അസാധാരണ ജൂബിലിയാചരണത്തോടനുബന്ധിച്ച് റോമിലെത്തിയെന്ന് ഈ ജൂബിലിയാഘോഷത്തിന്‍റെ ചുമതലവഹിച്ച നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല വെളിപ്പെടുത്തി.ജൂബിലിവര്‍ഷത്തിന് ഞായറാഴ്ച (20/11/16) സമാപനം കുറിച്ച തിരുക്കര്‍മ്മങ്ങളുടെ അവസാനം ഫ്രാന്‍സീസ് പാപ്പാ ഒപ്പുവച്ച അപ്പസ്തോലിക ലേഖനമായ "മിസെരികോര്‍ദിയ ഏത്ത് മീസെര" യുടെ തിങ്കളാഴ്ച (21/11/16) നടന്ന പ്രകാശനവേളയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.ചൈന, നേപ്പാള്‍ ദക്ഷിണ കൊറിയ എന്നീ നാടുകളുള്‍പ്പടെ 156 രാജ്യങ്ങളില്‍ നിന്നായി, കൃത്യമായി പറഞ്ഞാല്‍ 2 കോടി 12 ലക്ഷത്തി 92926 തീര്‍ത്ഥാടകര്‍ റോമിലെത്തെയെന്ന് ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല വ്യക്തമാക്കി.    Read More of this news...

കാരുണ്യത്തിന്‍റെ ജൂബിലിയെക്കുറിച്ച് പാപ്പായുടെ അഭിമുഖം

Source: Vatican Radioകരുണയുടെ ജൂബിലി കര്‍ത്താവിന്‍റെ അനുഗ്രഹവും കാരുണ്യത്തിന് അതീവ പ്രാധാന്യം കല്പിച്ചിരുന്നവരായ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായും തുടങ്ങിവച്ച പ്രക്രിയിയയില്‍ വലിയൊരു ചുവടുവയ്പും ആണെന്ന് ഫ്രാന്‍സീസ് പാപ്പാ.ഞായറാഴ്ച(20/11/16) സമാപനംകുറിച്ച കരുണയുടെ അസാധാരണ ജൂബിലിയെക്കുറിച്ച് ഇറ്റലിയിലെ കത്തോലിക്ക ടെലവിഷന്‍ ടിവി 2000 ത്തിനും  ഇന്‍ ബ്ലൂ റേഡിയോയ്ക്കും ഒന്നിച്ചനുവദിച്ച 40 മിനിറ്റ് ദീര്‍ഘിച്ച അഭിമുഖത്തിലാണ് പാപ്പാ കരുണയുടെ ജൂബിലിയെ ഇങ്ങനെ വിലയിരുത്തിയത്.റോമില്‍ മാത്രല്ല ലോകത്തിലെ എല്ലാ രൂപതകളിലും, മെത്രാന്മാര്‍ നിര്‍ദ്ദേശിച്ച ദേവാലയങ്ങളിലും ഈ ജൂബിലിആചരണം സാധ്യമായതിനാല്‍ അതിന് ഒരു സാര്‍വ്വത്രിക സ്വഭാവം ലഭിച്ചുവെന്നും പാപ്പാ പറഞ്ഞു.ഈ ജൂബിലിവര്‍ഷത്തിന്‍റെ ഫലങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ  വിത്തു വിതയ്ക്കപ്പെട്ടു ഇനി കര്‍ത്താവാണ്  അതിനെ വളര്‍ത്തുകയെന്ന് സുവിശേഷ വാക്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട് വിശദീകരിച്ചു.പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പാവപ്പെട്ട സഭ, പാപബോധം പുലര്‍ത്തേണ്ടതിന്‍റെ  ആവശ്യകത, കാരാഗൃഹം ഒരു ശിക്ഷയെന്നതിലുപരി തെറ്റുകള്‍ തിരുത്തി സാമൂഹ്യജീവിതത്തിലേക്ക് വീണ്ടും തിരിച്ചുവരുന്നതിനുള്ള പരിശീലന വേദിയായി കാണേണ്ടതിന്‍റെ പ്രാധാന്യം തുടങ്ങിയ ആശയങ്ങളും ഈ അഭിമുഖത്തില്‍ പരാമര്‍ശവിഷയങ്ങളായി.    Read More of this news...

മിസെരികോര്‍ദിയ ഏത്ത് മീസെര

Source: Vatican Radioഫ്രാന്‍സീസ് പാപ്പായുടെ അപ്പസ്തോലിക ലേഖനം "മിസെരികോര്‍ദിയ ഏത്ത് മീസെര" (MISERICORDIA ET MISERA)തിങ്കളാഴ്ച (21/11/16) പ്രകാശിതമായി.കരുണയുടെ അസാധാരണ ജൂബിലിയുടെ സമാപനം കുറിച്ച ഞായറാഴ്ചത്തെ (20/11/16) തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ പാപ്പാ ഒപ്പുവച്ച ഈ അപ്പസ്തോലിക ലേഖനം പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തില്‍ (പ്രസ്സ് ഓഫിസില്‍) തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ലയാണ് പ്രകാശനം ചെയ്തത്.യേശുവും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചു വിശുദ്ധ അഗസ്റ്റിന്‍ വിശദീകരിക്കവെ പാപിയുമായി കണ്ടുമുട്ടുന്ന ദൈവസ്നേഹത്തിന്‍റെ രഹസ്യം നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയത്തക്കവിധം അവതരിപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന "മിസെരികോര്‍ദിയ ഏത്ത് മീസെര" എന്ന ലത്തീന്‍ പ്രയോഗമാണ്, പാപ്പാ ഈ അപ്പസ്തോലിക ലേഖനത്തിനു ശീര്‍ഷകമായി നല്കിയിരിക്കുന്നത്.പാപിനിയുടെ കണ്ണുകളിലേക്കു നോക്കുന്ന യേശു,  മനസ്സിലാക്കപ്പെടാനും പൊറുക്കപ്പെടാനും മോചിക്കപ്പെടാനുമുള്ള അവളുടെ ആഗ്രഹം ആ നയനങ്ങളില്‍ ദര്‍ശിക്കുന്നുവെന്നും, പാപത്തിന്‍റെ നികൃഷ്ടാവസ്ഥയെ സ്നേഹത്തിന്‍റെ കാരുണ്യം ആവരണം ചെയ്യുന്നുവെന്നും, ആ പാപിനിയുടെ അവസ്ഥയിലുള്ള കരുണയും സഹാനുഭൂതിയും അല്ലാതെ യേശു യാതൊരു വിധിയും നടത്തുന്നില്ലയെന്നും പാപ്പാ ലേഖനത്തില്‍ വ്യക്തമാക്കുന്നു.  സഭയുടെ ജീവിതത്തില്‍ ആനുഷംഗികമായി ഇടയ്ക്കു ചേര്‍ക്കപ്പെടുന്ന ഒന്നല്ല കാരുണ്യമെന്നും അത് സഭയുടെ അസ്തിത്വത്തിന്‍റെ തന്നെ അവിഭാജ്യ ഘടകമാണെന്നും പാപ്പാ ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു.കാരുണ്യത്തിന്‍റെ ആഘോഷം സ   Read More of this news...

കര്‍ത്താവിനോടുള്ള വിശ്വസ്തത നമ്മെ നിരാശപ്പെടുത്തുകയില്ല, ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radioനവംബര്‍ 22-ന് ഫ്രാന്‍സീസ് പാപ്പായുടെ വസതിയായ സാന്താ മാര്‍ത്തായിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യ ബലിമധ്യേ വി. ലൂക്കായുടെ സുവിശേഷത്തിലെ യുഗാന്ത്യത്തെക്കുറിച്ചുള്ള  വചനഭാഗം വ്യാഖ്യാ നിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.  ഇപ്രകാരം ചിന്തിക്കുന്നത് നല്ലതാണ്.  എങ്ങനെയാണ് ഞാന്‍ അന്ത്യദിനത്തില്‍ യേശുവിന്‍റെ മുമ്പില്‍ നില്‍ക്കുക?  എനിക്കു നല്കിയിട്ടുള്ള താലന്തുകളെക്കുറിച്ച് അവിടുന്നു ചോദിച്ചാല്‍ എന്തു മറുപടിയാണെനിക്കുണ്ടാകുക?  കര്‍ത്താവിന്‍റെ വചനമാകുന്ന വിത്ത് എന്‍റെ ഹൃദയത്തില്‍ വീണപ്പോള്‍ അത് വഴിയരികിലും മുള്‍പ്പടര്‍പ്പിലും വീണ വിത്തുപോലായിരുന്നോ?കര്‍ത്താവിനോടുള്ള വിശ്വസ്തത അതു നമ്മെ നിരാശപ്പെടുത്തുകയില്ല.  നാമോരോരുത്തരും അവിടുത്തോടു വിശ്വസ്തരാണെങ്കില്‍ മരണം വരുമ്പോള്‍, വി. ഫ്രാന്‍സീസ് പറഞ്ഞതുപോലെതന്നെ നമുക്കും പറയുവാന്‍ കഴിയും, 'സഹോദരി മരണമേ വരിക'. മരണസമയത്തു നമുക്കു ഭയമുണ്ടാവുകയില്ല.  വിധിയുടെ ദിവസത്തില്‍ നാം കര്‍ത്താവിനെ നോക്കും.  എന്നിട്ടു പറയും. കര്‍ത്താവേ, എനിക്കൊരുപാടു പാപങ്ങളുണ്ട്.  പക്ഷേ വിശ്വസ്തത പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. കര്‍ത്താവ് നല്ലവനാണ്.  അതുകൊണ്ടു ഞാന്‍ നിങ്ങളെ ഇങ്ങനെ ഉപദേശിക്കുന്നു: മരണം വരെ വിശ്വസ്തരായിരിക്കുക.  കര്‍ത്താവിങ്ങനെ പറയും:  ജീവന്‍റെ കിരീടം നിങ്ങള്‍ക്കു ഞാന്‍ നല്‍കും.  ഈ വിശ്വസ്തതയാല്‍, നമുക്ക് ഭയമില്ലാതെ അന്ത്യത്തെ നേരിടാം.  അവസാനവിധിയെ ഭയപ്പെടേണ്ടതില്ല.   Read More of this news...

കത്തോലിക്കാ യുവജന ദിനാചരണം: 2017, 2018, 2019 വര്‍ഷങ്ങളിലെ പ്രമേയങ്ങള്‍

Source: Vatican Radioഅല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍ വകുപ്പാണ്  2017, 2018, 2019 എന്നീ വര്‍ഷങ്ങളിലായി നടക്കുന്ന കത്തോലിക്കായുവജനസംഗമങ്ങളിലേക്കുള്ള പ്രമേയങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.  വി. ലൂക്കായുടെ സുവിശേഷം ഒന്നാമധ്യായത്തില്‍ നിന്നുള്ള വചനങ്ങളാണ് പ്രമേയവാക്യങ്ങളായി സ്വീകരിച്ചിരിക്കുന്നത്.  2017:  ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു (Lk 1:49).2018: മറിയമേ, ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു (Lk 1:30).2019: ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ (Lk 1:38)2014-2016 വര്‍ഷങ്ങളിലെ അഷ്ടസൗഭാഗ്യങ്ങളില്‍നിന്നെടുത്ത പ്രമേയങ്ങളുടെ തുടര്‍ച്ചയായി വരുന്നതാണ് ആ സൗഭാഗ്യങ്ങളുടെ പൂര്‍ണതയായ  മറിയത്തിന്‍റെ വചനങ്ങള്‍.  കഴിഞ്ഞ കാലത്തെയും ഒപ്പം വര്‍ത്തമാന-ഭാവികാലങ്ങളെയും, മാത്രമല്ല, ദൈവികപുണ്യങ്ങളായ വിശ്വാസം, ശരണം, ഉപവി എന്നിവയെയും ബന്ധിപ്പിക്കുന്നതാണ് ഈ പ്രമേയങ്ങള്‍. ഈ വര്‍ഷങ്ങളിലെ യുവജനദിനാചരണങ്ങളുടെ പരിസമാപ്തി, 2019-ലെ  പനാമയില്‍വച്ചു നടക്കുന്ന ആഗോളകത്തോലിക്കായുവജനസംഗമമാണ്.   Read More of this news...

സ്ഥാനത്യാഗിയെ കാണാന്‍ ആദരവോടെ കര്‍ദ്ദിനാളന്മാരും പാപ്പാ ഫ്രാന്‍സിസും

Source: Vatican Radioആദരപൂര്‍ണ്ണവും സഹോദരതുല്യവുമായ നേര്‍ക്കാഴ്ച!    സഭാപണ്ഡിതനും വാഗ്മിയും ഗ്രന്ഥകര്‍ത്താവുമായ മുന്‍പാപ്പാ റാത്സിങ്കറും നവകര്‍ദ്ദിനാളന്മാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്.നവംബര്‍ 19-Ɔ൦ തിയതി ശനിയാഴ്ച.  വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ ബസിലിക്കയില്‍ രാവിലെയായിരുന്നു ആഗോളസഭയിലെ 17 നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ ശുശ്രൂഷ നടന്നത്. 2015-Ɔമാണ്ടിലെ വാഴിക്കല്‍ ശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം മുന്‍പാപ്പാ ബനഡിക്ടും പങ്കെടുത്തിരുന്നു. അദ്ദേഹം നിശ്ശബ്ദനായി അല്‍ത്താരയുടെ ചാരത്ത് ഇരുന്നുകൊണ്ടാണ് പങ്കെടുത്തത്. എന്നാല്‍ ഇക്കുറി സന്നിഹിനായിരുന്നുമില്ല. അതിനാല്‍ ചടങ്ങള്‍ക്കുശേഷം നവകര്‍ദ്ദിനാളന്മാര്‍ എല്ലാവരും പാപ്പാ ബനഡിക്ടിനെ ഒരുമിച്ച് സന്ദര്‍ശിക്കണമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗ്രഹമായിരുന്നു.വത്തിക്കാന് അകത്ത്, വത്തിക്കാന്‍-കുന്നിനു മുകളിലെ തോട്ടിന്‍റെ വടക്കെ അരികിലുള്ള 'മാത്തര്‍ എക്ലേസിയ'  (Mater Ecclesiae) എന്ന ചെറുഭവനത്തിലാണ് ഋഷിവര്യനെപ്പോലെ സ്ഥാനത്യാഗിയായ മുന്‍പാപ്പാ പ്രാര്‍ത്ഥനയിലും ഏകാന്തതയിലും വസിക്കുന്നത്. പൊതുപരിപടികളില്‍ അത്യപൂര്‍വ്വമാണ് പാപ്പായുടെ സാന്നിദ്ധ്യം. കാരുണ്യത്തിന്‍റെ ജൂബിലിവത്സരാരംഭവും, പിന്നെ   ജൂണില്‍ ആചരിച്ച പൗരോഹിത്യത്തിന്‍റെ 65-Ɔ൦ വാര്‍ഷികനാളുമായിരുന്നു പൊതുവേദിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ട  അടുത്ത കാലത്തെ രണ്ട് അവസരങ്ങള്‍.രണ്ടു ചെറിയ വാനുകളില്‍ കര്‍ദ്ദിനാളാന്മാരും, അവര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍ തോട്ടത്തിലെ 'മാത്തര്‍ എക്ലേസിയ' ഭവനത്തില്‍ എത്തി പാപ്പാ ബനഡിക്ടിനെ സന്ദര്‍ശിച്ച് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്, കടപ്പാടിന്‍റെയും സഹോദരസ്നേഹത്തിന്‍റെ ആദരവിന്‍റെയും ആനന&#   Read More of this news...

കാരുണ്യത്തിന്‍റെ വിശുദ്ധകവാടം പാപ്പാ ഫ്രാന്‍സിസ് അടച്ചപ്പോള്‍

Source: Vatican Radioനവംബര്‍ 20-Ɔ൦ തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയര്‍പ്പണത്തിന് ആമുഖമായിട്ടാണ് ജൂബിലിയുടെ കാരുണ്യകവാടം അടയ്ക്കുന്ന കര്‍മ്മം നടന്നത്. ജൂബിലിഗാനം ആമുഖമായി ആലാപിക്കപ്പെട്ടതോടെ കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.'ദൈവം കരുണയുള്ളവന്‍ ആയിരിക്കുന്നതുപോലെ   നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍'  (ലൂക്കാ 32, 6). ജൂബിലിയുടെ ആപ്തവാക്യം വെളിപ്പെടുത്തുന്നതാണ് ജൂബിലിഗാനം. യൂജിന്‍ കോസ്ത എസ്.ജെ. രചിച്ച ഗാനത്തിന് ഈണംപകര്‍ന്നത് പോള്‍ ഈന്‍വൂഡാണ്. ആലപിച്ചത് വത്തിക്കാനിലെ സിസ്റ്റൈന്‍ ഗായകസംഘവും. ക്രിസ്തുരാജത്വത്തിന്‍റെ ലാളിത്യവും, ഒപ്പം പ്രഭയും അനുസ്മരിപ്പിക്കുന്ന വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം നവകര്‍ദ്ദിനാളന്മാര്‍ ഉള്‍പ്പടെയുള്ള സഹകാര്‍മ്മികരും വിശ്വാസസമൂഹവും ബസിലക്കയുടെ ഉമ്മറത്ത് വലതുഭാഗത്തുള്ള ജൂബിലികവാടത്തിങ്കല്‍ പ്രദക്ഷിണമായി എത്തിച്ചേര്‍ന്നു.ത്രിത്വസ്തുതിയോടെ പാപ്പാ ആരംഭിച്ചു. ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ട് വിശ്വാസസമൂഹത്തോടു ചേര്‍ന്നു സങ്കീര്‍ത്തനം-135 ഉരുവിട്ടുകൊണ്ടാണ് ജൂബിലികവാടം അടയ്ക്കുന്ന കര്‍മ്മം തുടര്‍ന്നത്.  ഭൂമിയില്‍ ദൈവരാജ്യം തുറക്കണേ, പുതിയഭൂമിയും പുതിയാകാശവും വിരിയിക്കണേ, എന്ന് സങ്കീര്‍ത്തകനോടു ചേര്‍ന്നു പ്രാര്‍ത്ഥിച്ചശേഷം വിശുദ്ധകവാടം അടയ്ക്കുന്നതിനുള്ള പ്രാര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് ചൊല്ലി.കണക്കുകള്‍പ്രകാരം വത്തിക്കാനിലെ ജൂബിലികവാടം കടന്ന തീര്‍ത്ഥാടകര്‍ മൂന്നു കോടിയിലേറെയാണ്. 2015 ഡിസംബര്‍ 8-ന് അമലോത്ഭവനാഥയുടെ തിരുനാളി‍ല്‍ തുടക്കം   Read More of this news...

ബിഷപ് മാർ മാത്യു വട്ടക്കുഴി ദിവംഗതനായി

Source: Sunday Shalom കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ് മാർ മാത്യു വട്ടക്കുഴി (86) ദിവംഗതനായി. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. കാഞ്ഞിരപ്പള്ളി രൂപതയെ പതിനാല് വർഷം അദേഹം കരുതലോടെനയിച്ചു. 1930 ഫെബ്രുവരി 20 ന് ചെങ്കൽ ഇടവകയിൽ വട്ടക്കുഴിയിൽ കുര്യാക്കോസ്-റോസ ദമ്പതികളുടെ ഏകമകനായി മാത്യു ജനിച്ചു. നാലാമത്തെ വയസിൽ മാതാവ് മരിച്ചു. പിന്നീട് പിതാവിന്റെയും സഹോദരിയുടെയും സംരക്ഷണയിലായിരുന്നു മാത്യുവിന്റെ ബാല്യം. പ്രാഥമിക വിദ്യാഭ്യാസം വാഴാർ എൽ.പി സ്‌കൂളിലും പനംപുന്ന സെന്റ് ജോർജ് യു.പി സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൊൻകുന്നം കെ.വി.എം. ഹൈസ്‌കൂളിലുമായിരുന്നു. 1947ൽ പാറേൽ മൈനർ സെമിനാരിയിൽ വൈദികപഠനത്തിന് ചേർന്നു. വട്ടക്കുഴി പിതാവ് പൗരോഹിത്യം ദൈവവിളിയായി സ്വീകരിക്കാൻ പ്രത്യേക കാരണമുണ്ട്. പത്താംക്ലാസ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് മാരകമായ ന്യുമോണിയ പിടിപെട്ടു. രോഗം മൂർച്ഛിച്ചപ്പോൾ അദ്ദേഹം വൈദികനാകാനുള്ള നിയോഗംവെച്ച് പ്രാർത്ഥിക്കുകകയും രോഗം ശമിക്കുകയും ചെയ്തു. അന്ന് വൈദികനാകാൻ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ദൈവം അംഗീകരിച്ചതിന്റെ അടയാളമായി വൈദികശ്രേഷ്ഠ സ്ഥാനവും അദ്ദേഹത്തിനു നല്കി. പാറേൽ സെമിനാരിയിൽ ഫാ. സിറിയക് തുരുത്തിമാലിയുടെയും ആത്മീയ ഗുരുശ്രേഷ്ഠനായിരുന്ന മുൻ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെയും ശിക്ഷണത്തിലായിരുന്നു പഠനം. പിന്നീട് ശ്രീലങ്കയിലെ കാൻഡി പേപ്പൽ സെമിനാരിയിലും പൂന പേപ്പൽ സെമിനാരിയിലും പഠിച്ച് 1956 ജൂൺ ഒന്നിന് ബെൽഗാം ബിഷപ്പിൽനിന്നും വൈദികപട്ടം സ്വീകരിച്ചു. 1957 ൽ ചങ്ങനാശേരി കത്തീഡ്രൽ പള്ളി അസിസ്റ്റന്റായും 1959 ൽ മാർ മാത്യു കാവുകാട്ടിലിന്റെ സെക്രട്ടറിയായും ശുശ്രൂഷ ചെയ്തു. 1960-64 വരെ റോമിൽ ഉപരിപഠനം നടത്തി കാനൻലോയിൽ ലൈസൻസിയേറ്റും    Read More of this news...

സീറോമലബാർ സഭയ്ക്കു യൂറോപ്പിൽ പുതിയ നിയമനങ്ങൾ

Source: Deepikaവത്തിക്കാൻസിറ്റി: സീറോമലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷന്റെ ജനറൽ കോ-ഓർഡിനേറ്ററായി കോതമംഗലം രൂപതയിലെ റവ.ഡോ.ചെറിയാൻ വാരികാട്ടിനെ മാർ സ്റ്റീഫൻ ചിറപ്പണത്ത് നിയമിച്ചു. സഭാചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ.ഡോ.വാരികാട്ട് കോതമംഗലം രൂപതയുടെ മതബോധന ഡയറക്ടർ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ പ്രൊക്കുറേറ്റർ, വിവിധ സെമിനാരികളിൽ പ്രഫസർ എന്നീ നിലകളിലും ഇടുക്കി രൂപതയിലെ കൈലാസം, മാവടി, വാഴത്തോപ്പ്, കത്തീഡ്രൽ, കോതമംഗലം രൂപതയിലെ നേര്യമംഗലം, അംബികാപുരം, നെയ്യശേരി ഇടവകകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദൈവദാസൻ മോൺ.ജോസഫ് സി. പഞ്ഞിക്കാരന്റെ പോസ്റ്റുലേറ്ററായി റോമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പുതിയ നിയമനം. മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകളുടെ ജനറൽകൺവീനറായിരുന്നു റവ.ഡോ.ചെറിയാൻ വാരികാട്ട്. റോമിലെ സീറോമലബാർ വിശ്വാസികളുടെ വികാരി എന്ന നിലയിലും അദ്ദേഹം പ്രവർത്തിക്കുന്നതാണ്. തലശേരി അതിരൂപതാംഗമായ ഫാ.ബിജു മുട്ടത്തുകുന്നേലിനെ സീറോമലബാർ സഭയുടെ റോമിലെ പ്രൊക്കുറേറ്ററുടെ അസിസ്റ്റന്റായി സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. റോമിൽ സഭാ നിയമത്തിൽ ഡോക്ടറേറ്റ് പഠം നടത്തിക്കൊണ്ടിരുന്ന ഫാ.ബിജു ഇറ്റലിയിലെ സീറോമലബാർ വിശ്വാസികളുടെ കോ-ഓർഡിനേറ്ററായി സേവനം ചെയ്യും. കഴിഞ്ഞ കുറച്ചുവർഷങ്ങളായി റോമിലെ സീറോമലബാർ വികാരിയുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.ഫാ.മുട്ടത്തുകുന്നേൽ തലശേരി അതിരൂപതയിൽ ആലക്കോട്, പടന്നക്കാട്, കുടിയാന്മല എന്നീ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും മൈനർ സെമിനാരിയിൽ അധ്യാപകൻ, വൊക്കേഷൻ പ്രമോട്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.    Read More of this news...

കാഞ്ഞിരപ്പള്ളി മുൻ ബിഷപ് മാർ മാത്യു വട്ടക്കുഴി അന്തരിച്ചു

Source: Deepikaകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ ബിഷപ് മാർ മാത്യു വട്ടക്കുഴി (86) അന്തരിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു വിയോഗം. നാളെ ഉച്ചകഴിഞ്ഞു രണ്ടിനു സമൂഹബലിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ഭൗതികദേഹം കബറടക്കും.ഭൗതികശരീരം ഇന്നലെ വൈകുന്നേരം മാതൃ ഇടവകയായ ചെങ്കൽ തിരുഹൃദയ ദേവാലയത്തിൽ പൊതുദർശനത്തിനു വച്ചു. ഇന്നു രാവിലെ 7.30നു വിശുദ്ധ കുർബാനയ്ക്കുശേഷം ഒമ്പതിനു വിലാപയാത്രയായി കാഞ്ഞിരപ്പള്ളി കത്തീഡ്രലിലെത്തിച്ച് അവിടെ പൊതുദർശനത്തിനു വയ്ക്കും. 1930 ഫെബ്രുവരി 20നു വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളി ഇടവകയിൽ, പരേതരായ വട്ടക്കുഴിയിൽ കുര്യാക്കോസ്-റോസമ്മ ദമ്പതികളുടെ പുത്രനായി മാർ മാത്യു വട്ടക്കുഴി ജനിച്ചു. വാഴൂർ എൽപി സ്കൂൾ, 18-ാം മൈൽ മാർത്തോമ്മ യുപി സ്കൂൾ, പൊൻകുന്നം കെവിഇ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1947ൽ ചങ്ങനാശേരി പാറേൽ മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. ശ്രീലങ്കയിലെ കാൻഡി, പൂന മേജർ സെമിനാരികളിൽ പഠനം പൂർത്തിയാക്കി 1956ൽ മാർ മാത്യു കാവുകാട്ടിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.എരുമേലി അസംപ്ഷൻ, ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു. 1959ൽ മാർ മാത്യു കാവുകാട്ടിന്റെ സെക്രട്ടറിയായി. തുടർന്നു കനോൻ നിയമത്തിൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടി. 1964 മുതൽ 73 വരെ ചങ്ങനാശേരി അതിരൂപതയുടെ ചാൻസലറായിരുന്നു. തുടർന്ന് ഒരു വർഷം അമേരിക്കയിൽ സേവ നമനുഷ്ഠിച്ചു. 1977 ഫെബ്രു വരിയിൽ കാഞ്ഞിരപ്പള്ളി രൂപത സ്‌ഥാപിതമായപ്പോൾ രൂപത യുടെ ചാൻസലറും &   Read More of this news...

ഗർഭച്ഛിദ്രം വലിയ തിന്മ: മാർപാപ്പ

Source: Deepikaവത്തിക്കാൻസിറ്റി: നിരപരാധിയുടെ ജീവൻ ഒടുക്കുന്ന ഗർഭച്ഛിദ്രം വലിയ തിന്മയാണെന്നു ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു വ്യക്‌തമാക്കി. ദൈവവുമായി അനുരഞ്ജനത്തിനു ദാഹിക്കുന്ന അനുതാപമുള്ള ഹൃദയം ഉണ്ടെങ്കിൽ ദൈവകരുണയ്ക്ക് എത്താൻ കഴിയാത്തതും തുടച്ചുനീക്കാൻ സാധിക്കാത്തതുമായ ഒരു പാപവുമില്ലെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. ഗർഭച്ഛിദ്രം നടത്തിയവരുടെ പാപം മോചിക്കുന്നതിനുള്ള അധികാരം എല്ലാ വൈദികർക്കും നൽകുകയാണെന്നും മാർപാപ്പ കഴിഞ്ഞദിവസം പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനത്തിൽ വ്യക്‌തമാക്കി. കരുണയുടെ ജൂബിലിവർഷത്തിൽ കുമ്പസാരം കേൾക്കുന്ന എല്ലാ വൈദികർക്കും താത്കാലികമായി അനുവദിച്ചിരുന്ന ഈ അധികാരം ജൂബിലി അവസാനിച്ചശേഷവും നീട്ടി നൽകിയിരിക്കുകയാണ്.    Read More of this news...

Liturgical Calendar 2017: English || Malayalam

                  Read More of this news...

മുറിപ്പെട്ട മനുഷ്യരുടെ മദ്ധ്യേയായിരിക്കാനും ദേവക്കരുണയുടെ സാക്ഷിയാകാനും

Source: Vatican Radio. 19 നവംബര്‍, ശനി.വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സാധാരണ പൊതുസമ്മേളനത്തില്‍ (Consistory)  സഭയിലെ 17 നിയുക്ത കര്‍ദ്ദിനാളന്മാരെ പാപ്പാ ഫ്രാന്‍സിസ് വാഴിച്ചു.പ്രാദേശിക സമയം രാവിലെ 11 മണിക്കായിരുന്നു കര്‍മ്മങ്ങള്‍. പുതിയ കര്‍ദ്ദിനാളന്മാര്‍ 14 രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ബാംഗ്ലാദേശ്, മലേഷ്യാ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെ കൂടാതെ, ആഫ്രിന്‍ക്കയില്‍ ചെറുരാജ്യമായ ലൊസോത്തോ, മദ്ധ്യാഫ്രിക്ക, മൗരീഷ്യസ്, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം, അല്‍ബേനിയ, അമേരിക്ക, ബ്രസീല്‍, വെനസ്വേല, മെക്സിക്കോ, പാപുവാ ന്യൂ ഗ്വീനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് നവകര്‍ദ്ദിനാളന്മാര്‍. സഭയുടെ സാര്‍വ്വത്രികത പ്രതിഫലിപ്പിക്കുമാറ് അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ തിരഞ്ഞെടുപ്പ് ഈ രാജ്യങ്ങള്‍ വ്യക്തമാക്കുന്നു.ആമുഖ പ്രാര്‍ത്ഥനയെ തുടര്‍ന്ന് വചനപാരായണമായിരുന്നു. ലൂക്കായുടെ സുവിശേഷത്തിലെ ശത്രുസ്നേഹത്തിന്‍റെ പാഠം പ്രഘോഷിക്കപ്പെട്ടു (ലൂക്കാ 6, 27-36). കര്‍ദ്ദിനാളന്മാരോടും, ബസിലിക്ക നിറഞ്ഞിരുന്ന വിവിധ രാജ്യാക്കാരായ വിശ്വാസികളോടും, ലോകത്തോടുമായി പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു.
    പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്തകള്‍:
മലയിലെ പ്രസംഗം കഴിഞ്ഞ്, താഴെ ഗലീലിയായുടെ സമതലത്തേയ്ക്കും തീരത്തേയ്ക്കും ശിഷ്യന്മാര്‍ക്കൊപ്പം ഇറങ്ങിവന്ന ക്രിസ്തു നല്കിയ പ്രബോധനത്തെ താഴ്വാരത്തെ പ്രസംഗമെന്നു വിളിക്കാം (Sermon on the plains).  മലയുടെ ഉയരങ്ങള്‍ കാണാനാകുന്നത് മുകളിലേയ്ക്കു നോക്കുമ്പോഴാണ്. ദൈവികമായ വിളിയാണ് ഉയരങ്ങളിലേയ്ക്കു നമ്മെ ക്ഷണിക്കുന്നത്. "പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാനുള്ള" വിളി!  (ലൂക്കാ 6, 36). ഉന്നതങ്ങളിലെ വിളിയാണിത്. ശിഷ്യത്വത്തിന്‍&#   Read More of this news...

ബിഷപ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ അന്തരിച്ചു

Source: Deepikaന്യൂഡൽഹി: ജബൽപുർ മുൻ ബിഷപ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ (88) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്കു ജബൽപുർ കത്തീഡ്രലിൽ. പാലാ രൂപതയിലെ പ്ലാശനാൽ സ്വദേശിയായ ബിഷപ് താന്നിക്കുന്നേൽ നോർബർട്ടൈൻ സന്യാസ സഭാംഗമാണ്. ജബൽപുർ രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്നു.ജബൽപുരിനടുത്ത് ജാംതാരയിലെ സെന്റ് നോർബെർട്ട് ആബിയിൽ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അന്ത്യം. 2001 മേയിൽ വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബിഷപ് തിയോഫിൻ രൂപതയുടെ വളർച്ചയ്ക്കു വലിയ നേതൃത്വം നൽകിയ പിതാവായിരുന്ന് എന്ന് ജബൽപുർ ബിഷപ് ഡോ. ജറാൾഡ് അൽമേഡ പറഞ്ഞു. 1977 മാർച്ച് 31നാണ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. നാഗ്പുർ ആർച്ച്ബിഷപ്പായിരുന്ന ഡോ. യൂജിൻ ഡിസൂസയും പാലാ മെത്രാനായിരുന്ന ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിലുമായിരുന്നു പ്രധാന കാർമികർ. 1928 സെപ്റ്റംബർ 23ന് ആയിരുന്നു ജനനം.    Read More of this news...

സഭാകോടതികള്‍ അജപാലനശുശ്രൂഷയുടെ സമൂര്‍ത്ത ആവിഷ്ക്കാരമാകുക

Source: Vatican radioആത്മാക്കളു‌ടെ രക്ഷയെന്ന മൗലികതത്ത്വം മുറുകെപ്പിടിച്ചുകൊണ്ട് സഭാകോടതികള്‍ അജപാലനപരമായ ശുശ്രൂഷയുടെ സ്പര്‍ശവേദ്യ ആവിഷ്ക്കാരമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.വിവാഹവുമായി ബന്ധപ്പെട്ട പുതിയ നടപടിക്രമങ്ങളെ അധികരിച്ച് സഭാ കോടതിയായ റോത്തെ റൊമാനെ വത്തിക്കാനില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലനപരിപാടിയില്‍ പങ്കെടുത്ത മെത്രാന്മാരെ റോത്തെ റൊമാനെയുടെ ആസ്ഥാനത്തെത്തി വെള്ളിയാഴ്ച (18/11/16) സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.സഭാകോടതികളെ സമീപിക്കാന്‍ വിശ്വാസികളില്‍ പലര്‍ക്കും ഭൗമിക സ്വഭാവമുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നത് നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പാ സാമ്പത്തികമൊ, സംഘടാനപരമൊ ആയ കാരണങ്ങള്‍ വിവാഹത്തിന്‍റെ സാധുത കാനോനികമായി പരിശോധിക്കുന്നതിന് ഒരിക്കലും തടസ്സമാകരുതെന്ന് നിഷ്ക്കര്‍ഷിച്ചു.യേശുവിന്‍റെ സന്ദേശം കാലോചിതമാക്കിത്തീര്‍ക്കുകയെന്ന മെത്രാന്‍റെ ശുശ്രൂഷയുടെ ഭാഗമായ മൂന്ന് അധികാരങ്ങളില്‍ ഒന്നായ പ്രബോധനാധികാരം ഇതര അധികാരങ്ങളായ പവിത്രീകരണ ഭരണ അധികാരങ്ങളുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.   Read More of this news...

ആഗോള സഭയ്ക്ക് പുതിയ 17 കര്‍ദ്ദിനാളന്മാര്‍

Source: Vatican Radioപഞ്ചഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പതിനേഴു പിതാക്കന്മാരെ ഫ്രാന്‍സീസ് പാപ്പാ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി.ശനിയാഴ്ച (19/11/16) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ ചേര്‍ന്ന സാധാരണ പൊതു കണ്‍സിസ്റ്ററിയില്‍ വച്ചാണ് പാപ്പാ നവകര്‍ദ്ദിനാളന്മാരെ വാഴിച്ചത്.പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കും,വിശുദ്ധഗ്രന്ഥപാരായണത്തിനും സുവിശേഷപ്രഭാഷണത്തിനും ശേഷം പാപ്പാ നിയുക്തകര്‍ദ്ദിനാളന്മാരെ  ഓരോരുത്തരെ ചുവന്ന തൊപ്പി അണിയിക്കുകയും ഓരോരുത്തര്‍ക്കും മോതിരം നല്കുകയും ചെയ്തു. തദ്ദനന്തരം റോമിന്‍റെ മെത്രാനും സാര്‍വ്വത്രികസഭയുടെ തലവനുമായ പാപ്പായുടെ അജപാലനൗത്സുക്യത്തില്‍ നവകര്‍ദ്ദിനാളന്മാര്‍ പങ്കുചേരുന്നതിന്‍റെ പ്രതീകമായി റോമിലെ ഓരോ ദേവാലയം ഓരോരുത്തര്‍ക്കും സ്ഥാനികദേവാലയമായി നിശ്ചയിച്ചു നല്കുകയും ചെയ്തു.മൊത്തം 14 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നവകര്‍ദ്ദിനാളന്മാര്‍. ഇവരില്‍ ബംഗ്ലാദേശിലെ ഡാക്കാ അതിരൂപതാദ്ധ്യക്ഷനും ചിറ്റഗോംഗ് സ്വദേശിയുമായ 73 വയസ്സുകാരന്‍ ആര്‍ച്ചുബിഷപ്പ് പാട്രിക് റൊസാരിയോ മലേഷ്യയിലെ കോലാലമ്പൂര്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, വിശ്രമജീവിതം നയിക്കുന്ന ആര്‍ച്ചുബിഷപ്പ് അന്തോണി സോത്തെര്‍ ഫെര്‍ണാണ്ടസ് (84 വയസ്സ്) എന്നീ ഏഷ്യക്കാരായ കര്‍ദ്ദിനാളന്മാരും ഉള്‍പ്പെടുന്നു.നവകര്‍ദ്ദിനാളന്മാര്‍ 14 രാജ്യക്കാരാണെങ്കിലും 12 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധിസംഘങ്ങളാണ് കണ്‍സിസ്റ്ററിയില്‍ പങ്കുകൊണ്ടത്.സിറിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയ ഇറ്റലി സ്വദേശി നവകര്‍ദ്ദിനാള്‍ മാരിയൊ ത്സെനാറി നവകര്‍ദ്ദിനാളന്മാരുടെ നാമത്തില്‍ പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചുകണ്‍സിസ്റ്ററിക്കു ശേഷം നവകര്‍ദ്ദിനാളന്മാര്‍ ഫ്രാന്‍സിസ് പാപ്പായ&#   Read More of this news...

ബിഷപ്പ് തിയോഫിന്‍ താന്നിക്കുന്നേലിന് ആദരാഞ്ജലി

Source: Vatican Radioമദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ രൂപതയുടെ മുന്നദ്ധ്യക്ഷന്‍ ബിഷപ്പ് തിയോഫിന്‍ താന്നിക്കുന്നേല്‍ അന്തരിച്ചു.വെള്ളിയാഴ്ച(18/11/16) രാവിലെ 9 മണിക്ക് ജബല്‍പുരിനടുത്തുള്ള ജാംതാരയിലെ വിശുദ്ധ നോര്‍ബര്‍ട്ടിന്‍റെ നാമത്തിലുള്ള ആശ്രമത്തില്‍ വച്ചായിരുന്നു നോര്‍ബര്‍ട്ടൈന്‍ സന്യാസമൂഹാംഗമായിരുന്ന അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്.2001 മെയ് മാസത്തില്‍ രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്ന ബിഷപ്പ് തിയോഫിന്‍ താന്നിക്കുന്നേലിന് മരണമടയുമ്പോള്‍ 88 വയസായിരുന്നു പ്രായം. പാല രൂപതയിലെ പ്ലാശനാല്‍  സ്വദേശിയായ അദ്ദേഹത്തിന്‍റെ ജനനം 1928 സെപ്റ്റംബര്‍ 23 നായിരുന്നു.1977 മാര്‍ച്ച് 31 ന് മെത്രാനായി അഭിഷിക്തനായ തിയോഫിന്‍ താന്നിക്കുന്നേല്‍ ജബല്‍പൂര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്നു.അദ്ദേഹത്തിന്‍റെ അന്ത്യോപചാരകര്‍മ്മങ്ങള്‍ തിങ്കളാഴ്ച (21/11/16) ഉച്ചയ്ക്ക് ജബല്‍പൂര്‍ കത്തീദ്രലില്‍ നടക്കും.    Read More of this news...

"സമതലം": "ഉന്നതിയി"ലേക്കുള്ള യാത്രയുടെ ആരംഭബിന്ദു

Source: Vatican Radioസ്നേഹിക്കുക, നന്മചെയ്യുക, അനുഗ്രഹിക്കുക, പ്രാര്‍ത്ഥിക്കുക എന്നീ ചതുര്‍ക്രിയകള്‍ കാരുണ്യം സമൂര്‍ത്തമാക്കല്‍ പ്രക്രിയയുടെ നാലു ഘട്ടങ്ങളാണെന്ന് മാര്‍പ്പാപ്പാ.ശനിയാഴ്ച (19/11/16) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ വിവിധരാജ്യക്കാരായ 17 പിതാക്കന്മാരെ കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തുന്നതിന് ചേര്‍ന്ന സാധാരണ പൊതു കണ്‍സിസ്റ്ററിയില്‍ സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പ.ഒരു മലയില്‍ രാത്രിമുഴുവന്‍ പ്രാര്‍ത്ഥിച്ച യേശു തദ്ദനന്തരം 12 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അവരെ സമതലത്തിലേക്കാനയിച്ചിതിനു ശേഷം നടത്തുന്ന പ്രസംഗത്തിലെ, ലൂക്കായുടെ സുവിശേഷം 6-ↄ൦ അദ്ധ്യായത്തില്‍ 27 മുതല്‍ 36 വരെയുള്ള വാക്യങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നന്മയെ തിന്മകൊണ്ടു ജയിക്കുക എന്ന ആശയമായിരുന്നു പാപ്പാ പങ്കു വച്ചത്.ശിഷ്യന്മാരെ തിരഞ്ഞെടുത്തതിനു ശേഷം അവരെ മലയില്‍ നിറുത്താതെ സമതലത്തിലേക്ക് പീഢിതരായിരുന്ന ജനങ്ങളുടെ ഇടയിലേക്ക്, അവരുടെ അനുദിനജീവിതത്തിലേക്ക് ഇറക്കിക്കൊണ്ട‌ുവരുക വഴി യേശു ശിഷ്യരെയും നമ്മെയും കാട്ടിത്തരുന്നത് യഥാര്‍ത്ഥ ഉന്നതിപ്രാപിക്കുന്നത് സമതലത്തിലാണ് എന്നാണെന്ന് പാപ്പാ പറഞ്ഞു.ഒരു നോട്ടത്തില്‍, പിതാവിനെപ്പോലെ കാരുണ്യമുള്ളവരായിരിക്കാനുള്ള വിളിയിയില്‍ ആണ് ഈ ഉന്നതി സ്ഥിതിചെയ്യുന്നതെന്നും സമതലം  നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.സ്നേഹിക്കുക, നന്മചെയ്യുക, അനുഗ്രഹിക്കുക, പ്രാര്‍ത്ഥിക്കുക എന്നീ ചതുര്‍ക്രിയകള്‍ നമ്മുടെ സുഹൃത്തുക്കളോ നമ്മുടെ അടുപ്പക്കാരോ, നമ്മുടെ അഭിരുചികളും പെരുമാറ്റരീതികളുമുള്ളതിനാല്‍ നാം ഇഷ്ടപ്പെടുന്നവരൊ ആയവരുടെ കാര്യത്തില്‍ എളുപ്പമാണെന്നും എന്!   Read More of this news...

വൈദികർക്കുള്ള ഫ്രാൻസിസ് പാപ്പയുടെ ഉപദേശം

Source: Sunday shalom വത്തിക്കാൻ സിറ്റി: വൈദികരിൽനിന്ന് ജനം പ്രതീക്ഷിക്കാത്ത, ഒരു പരിധിവരെ വിശ്വാസികൾ മാപ്പുനൽകാൻപോലും മടിക്കുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ കഴിഞ്ഞദിവസം സംസാരിച്ചു. രണ്ടുകാര്യങ്ങളിൽ ജനങ്ങൾ നിങ്ങൾക്ക് മാപ്പുനൽകണമെന്നില്ല. ഒന്ന് പണത്തോടുള്ള ആർത്തിയിലും, രണ്ട് മറ്റുള്ളവരെ ദ്രോഹിച്ചതിനും ഫ്രാൻസിസ് പാപ്പ വൈദികർക്ക് നൽകിയ ഉപദേശമാണിത്. നിങ്ങൾക്ക് പണത്തോട് താല്പര്യമുണ്ടോ? ഈ ചോദ്യത്തോടെയാണ് ഫ്രാൻസിസ് പാപ്പ വെള്ളിയാഴ്ച കാസ സാന്ത മാർത്ത ചാപ്പലിലെ ദിവ്യബലിക്കിടെയുള്ള തന്റെ വചന സന്ദേശം ആരംഭിച്ചത്. വൈദികർക്കുവേണ്ടിയും, വൈദികരോടൊപ്പവും തനിച്ചുള്ള വിശുദ്ധ ബലിയായിരുന്നു അത്. ചോദ്യം ചോദിച്ച ശേഷം ഉത്തരമായി പാപ്പ പറഞ്ഞു, കർത്താവിന്റെ ഭവനം പ്രാർത്ഥനയുടെ ഭവനമായിരിക്കണം. സ്‌നേഹമായ ദൈവത്തെയാണ് അവിടെ കണ്ടുമുട്ടേണ്ടത്. സമ്പത്താകുന്ന ദൈവം ഇടയ്ക്കിടെ അവിടെ പ്രവേശിക്കാൻ ശ്രമിക്കുന്നുണ്ട്. യഹൂദ ദേവാലയത്തിൽനിന്ന് യേശു ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുന്ന വചനഭാഗമായിരുന്നു വായിച്ചത്. പുരോഹിതരാണ് കച്ചവടക്കാർക്ക് ദേവാലയത്തിൽ ഇടം നൽകിയത്. സമ്പത്തിനോടുള്ള സ്‌നേഹം ജീവിതത്തെ നശിപ്പിക്കും. യേശുവിനെ സേവിക്കുന്നതിനുള്ള യഥാർത്ഥ സന്തോഷം നമ്മിൽനിന്നെടുത്തുകളയാൻ സമ്പത്തിനോടുള്ള അഭിനിവേശത്തിന് സാധിക്കും. പാപ്പ പറഞ്ഞു. ജറുസലേം ദേവാലയത്തിൽ സംഭവിച്ചതുപോലെ കച്ചവട മനസ്ഥിതി പുരോഹിത സമൂഹത്തെ കാർന്നുതിന്നുന്നുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. മരണക്കിടക്കയിലായിരുന്ന ഒരു വൈദികന്റെ ചുറ്റും നിന്ന് കഴുകൻമാരെപ്പോലെ സമ്പത്ത് പങ്കിടാൻ വ്യഗ്രത കാണിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. ഇതിലും ശോചനീയമായ എന്തെങ്കിലും നമുക്ക് കാണാനുണ്ടോ? എന്തിന&   Read More of this news...

ക്രിസ്മസിനെക്കുറിച്ച് അറിയേണ്ടതെല്ലാമുണ്ട് ബിഷപ് മാർ പൊരുന്നേടത്തിന്റെ പുസ്തകത്തിൽ

Source: Sunday Shalom മാനന്തവാടി: ആഗോളവൽക്കരണത്തിന്റെ കുത്തൊഴുക്കിൽ വിശ്വാസത്തിന്റെയും ആചരണത്തിന്റെയും ആഘോഷങ്ങളുടെയും അർത്ഥതലങ്ങൾ വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകരക്ഷകനായി പിറവിയെടുത്ത യേശുക്രിസ്തുവിന്റെ ജനനതിരുനാളായ ക്രിസ്തുമസ് പോലും അന്യവത്ക്കരിക്കപ്പെടുകയാണ്. ഇതിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പലപ്പോഴായി എഴുതിയ സന്ദേശങ്ങളുടെ സമാഹാരമാണ് ക്രിസ്തുമസ് അറിവുകൾക്കുമപ്പുറം എന്ന പുസ്തകം. ക്രിസ്തുമസ് കഥാപാത്രങ്ങളും പ്രതീകങ്ങളും തുടങ്ങി ക്രിസ്തുമസ് ട്രീ, ക്രിസ്തുമസിന്റെ പ്രസക്തി, പുൽക്കൂട്, നക്ഷത്രവിളക്ക്, ക്രിസ്തുമസ് പാപ്പ, കരോൾ, ക്രിസ്തുമസ് കേക്ക് തുടങ്ങിയവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ വിവരിക്കുന്നു. ക്ര്ിസ്തുമസ് ആഘോഷത്തിന്റെ ചരിത്രം, കാലിത്തൊഴുത്തിന്റെ മഹത്വം, ആട്ടിടയന്മാരുടെ മാഹാത്മ്യം തുടങ്ങിയവയുടെ ആന്തരികാർത്ഥം പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. ക്രിസ്തുമസ് ആഘോഷത്തിൽ യേശുക്രിസ്തുവിനുള്ള പ്രാധാന്യം കഴിഞ്ഞാൽ അടുത്ത വ്യക്തി പരിശുദ്ധ കന്യകാമറിയമാണെന്നും മാർ പൊരുന്നേടം ഓർമിപ്പിക്കുന്നു. ക്രിസ്തുമസ് കാർഡുകളെക്കുറിച്ചുള്ള വിവരണവും ശ്രദ്ധേയമാണ്. വഴികാട്ടികളായ നക്ഷത്രങ്ങളെയും ശെമയോനെയും അന്നായെയുമെല്ലാം വായനാവഴിയിൽ നാം കണ്ടുമുട്ടുന്നു. സമാധാനത്തിന്റെ തിരുനാളായ യേശുവിന്റെ ജനനത്തിരുനാളിലൂടെ നാം ആർജ്ജിച്ചെടുക്കേണ്ടതാണ് സമാധാനമെന്നും യേശുവിനെ അനുകരിക്കുന്നവർക്കു മാത്രമേ ക്രിസ്തുമസ് വാഗ്ദാനം ചെയ്യുന്ന സമാധാന വാഹകരാകുവാൻ കഴിയൂ എന്നും ബിഷപ് ഓർമിപ്പിക്കുന്നു. ഇന്നത്തെ ക്രിസ്തുമസ് ആഘോഷങ്ങളിൽ കടന്നുകൂടിയിട്ടുള്ള കമ്പോള വൽക്കരണത്തിന്റെ അലയടികളിൽ മാറ്റം വേണമെന്നും   Read More of this news...

ഇറാക്കിലെ ദൈവാലയങ്ങളിൽ വിശ്വാസികളുടെ കണ്ണീർ പ്രാർത്ഥന

Source: Sunday Shalom കൊടും ക്രൂരതയുടെ പര്യായമായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ നിന്നും മോസൂൾ പിടിച്ചെടുക്കാനുള്ള അവസാനശ്രമത്തിലാണ് ഇറാക്ക് സൈനികർ. മോസൂളിന്റെ പ്രാന്തപ്രദേശങ്ങൾ പലതും തിരികെപ്പിടിച്ചതോടെ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്ത് രണ്ടുവർഷത്തോളം അഭായാർത്ഥിക്യാമ്പുകളിൽ ദുരിതജീവിതം നയിച്ചവർ സ്വന്തം ദേശത്തേക്ക് ആശ്വാസത്തോടെ മടങ്ങിത്തുടങ്ങിയിരിക്കുന്നു. എന്നാൽ അവരുടെ ദൈവാലയങ്ങളും വീടുകളും ചാമ്പലായിരിക്കുകയാണ്. അവശേഷിക്കുന്നവ നിലംപൊത്താനുള്ള ഒരുക്കത്തിലാണ്. മരണവും നാശവും മാത്രം വിതച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നുമോചിപ്പിച്ച സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ വിശ്വാസികൾ മരക്കുരിശ് ഉയർത്തിനിൽക്കുന്ന ചിത്രവും വീഡിയോയും കണ്ട് ലോകമെങ്ങുമുള്ള ജനം ആശ്വാസപൂർവ്വം കണ്ണീരൊഴുക്കുന്നു. 2015 ഫെബ്രുവരിയിൽ 21 ഈജിപ്ഷ്യൻ ക്രൈസ്തവരെ കഴുത്തറത്തു കൊന്നുകൊണ്ട് ഐ.എസ്. ഭീകരർ ക്രൈസ്തവർക്കെതിരെ തിരിഞ്ഞത്. കുരിശിന്റെ ആളുകൾ എന്നാണ് ഐ.എസ് ക്രൈസ്തവരെ വിശേഷിപ്പിക്കുന്നത്. കുരിശിനോടും കുരിശിന്റെ ജനതയോടും എന്തെന്നില്ലാത്ത വിരോധത്തോടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പെരുമാറിയത്. മോസൂൾ നഗരം പിടിച്ചെടുത്ത് രണ്ടാഴ്ചക്കുള്ളിൽ അവിടെയുണ്ടായിരുന്ന ദൈവാലയങ്ങളിലെ എല്ലാ കുരിശുകളും തകർത്തത് അവരുടെ ഈ വിദ്വേഷം തെളിയിക്കുന്നതാണ്. ക്രൈസ്തവരുടെ ഭവനങ്ങൾ തെരഞ്ഞുപിടിച്ച് അവിടെ ഉണ്ടായിരുന്ന കുരിശുകളും മതചിഹനങ്ങളും അവർ നശിപ്പിക്കുകയും ചെയ്തു. എന്നാൽ, കുരിശിനെ ഇല്ലാതാക്കാൻ ഒരാൾക്കും കഴിയില്ല എന്ന ചരിത്രപാഠം വീണ്ടും എഴുതപ്പെടുകയാണ് ഇറാക്കിലെ മോസൂളിൽ. നശിപ്പിക്കപ്പെട്ട കുരിശുകൾ ഒന്നൊന്നായി ഇവിടെ ഉയർത്തെഴുന്നേറ്റുതുടങ്ങിയിരിക്കുന്നു. ഇറാക്കിലെ ക്രൈസ്തവ നഗരമാ!   Read More of this news...

ലത്തീൻ സഭയ്ക്ക് പുതിയ ആരാധനക്രമ പരിഭാഷ

Source: Sunday Shalom തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക ദൈവാലയങ്ങളിൽ ആഗമനകാലം ഒന്നാം ഞായർ ആരംഭിക്കുന്ന 27 മുതൽ ദിവ്യബലിയിലും ആരാധനക്രമങ്ങളിലും മാറ്റം വരും. പുതിയ ആരാധനക്രമം 27-ന് പ്രാബല്യത്തിൽ വരും. നിലവിലുള്ള ദിവ്യപൂജാഗ്രന്ഥം 1977-ൽ ലത്തീൻ ഭാഷയിൽനിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തതാണ്. 14 വർഷം മുമ്പ് മാറ്റങ്ങളോടെ ലത്തീനിലുള്ള ദിവ്യബലിയുടെ മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് മാതൃഭാഷയിലേക്ക് തർജമ ചെയ്യണമെന്ന് റോമിലെ ദിവ്യാരാധനാസംഘം ആവശ്യപ്പെടുകയുണ്ടായി. മെത്രാന്മാരുടെയും ആരാധനക്രമം, ബൈബിൾ, ദൈവശാസ്ത്രം ലത്തീൻ, മലയാളം ഭാഷകളിൽ വൈദഗ്ധ്യമുള്ളവരുടെയും ഒരു സംഘം 2005-ൽ തന്നെ പരിഭാഷ തുടങ്ങിയിരുന്നു. മലയാളം, ലത്തീൻ ഭാഷകളോട് ആശയ സമ്പുഷ്ടത നൂറുശതമാനം ചോരാതെയുള്ള പരിഭാഷ അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞതും ക്ലേശകരവുമായിരുന്നു. പദാനുപദ തർമയ്ക്ക് പകരം ആശയത്തിന് മുൻതൂക്കം നൽകിയും മലയാള ഭാഷയുടെ പ്രത്യേകത കണക്കിലെടുത്തുമുള്ള തർജമയാണ് അവർ തയാറാക്കിയത്. 2006-ൽ ഇത് വത്തിക്കാനിലെ ദിവ്യാരാധനാസംഘത്തിന്റെ അംഗീകാരത്തിന് അയച്ചുവെങ്കിലും വർഷങ്ങൾക്കുശേഷമാണ് മറുപടി ലഭിച്ചത്. കഴിവതും പദാനുപദ പരിഭാഷതന്നെ വേണമെന്ന് അവർ നിഷ്‌കർഷിച്ചു. ഇതനുസരിച്ച് 2010-ൽ പത്തംഗ വിദഗ്ധ സമിതി രൂപീകരിച്ചു. മൂന്ന് ഉപസമിതികളായി തിരിഞ്ഞ് മലയാള പരിഭാഷ മെച്ചപ്പെടുത്താൻ ശ്രമം തുടങ്ങി. വർഷങ്ങൾ നീണ്ട ശ്രമഫലമായി തയാറാക്കിയ കരട് ദിവ്യബലി കേരളത്തിലെ ലത്തീൻ കത്തോലിക്ക ബിഷപ്പുമാരുടെ ശുപാർശയോടെ ഇക്കഴിഞ്ഞ മാർച്ചുമാസത്തിൽ റോമിലെ ദിവ്യാരാധനാതിരുസംഘത്തിന്റെ അനുമതിക്ക് അയച്ചു. അവിടെനിന്നുള്ള തിരുത്തലുകളും നിർദേശങ്ങളും ഉൾപ്പെടുത്തി മലയാള പരിഭാഷയുടെ കരട് കഴിഞ്ഞ ജൂണിൽ വീണ്ടും അയച്ചു. കാലതാമസം കൂടാതെ കഴിഞ്ഞ മാസം പരിഭാ!   Read More of this news...

ഒലിവിയ ഇനി പ്രാർത്ഥിക്കും; ജൊഹാണ്ടയ്ക്ക് വേണ്ടി

Source: Sunday Shalom ജക്കാർത്ത: ഇന്തൊനേഷ്യയിലെ സാമാരിന്താ ദൈവാലയ കോമ്പൗണ്ടിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി പെൺകുട്ടി ഒലിവിയ ഇൻതാൻ മാർബൺ മരണത്തിന് കീഴടങ്ങി. ദൈവാലയത്തിലെ ചടങ്ങുകൾക്ക് ശേഷം മുറ്റത്ത് മറ്റ് കുട്ടികളോടൊപ്പം ഒലിവിയ കളിച്ചുകൊണ്ടിരുന്ന സമയത്താണ് ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജൊഹാണ്ടാ ബോംബെറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മറ്റ് മൂന്ന് കുട്ടികളും അഞ്ച് വയസിൽ താഴെയുള്ളവരാണ്. 2011ൽ ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കിയതിനെ തുടർന്ന് ജൊഹാണ്ട പിടിയിലായിരുന്നു. തുടർന്ന് 2014ൽ അദ്ദേഹത്തെ വിട്ടയച്ചു. ബോംബെറിഞ്ഞതിന് ശേഷം രക്ഷപെടാൻ ശ്രമിച്ച ജൊഹാണ്ടയെ പ്രദേശവാസികളാണ് പിടികൂടി പോലീസിലേൽപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട നിരവധിയാളുകളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.   Read More of this news...

ക്ഷമയിലൂടെ പരിഹരിക്കാം

Source: Sunday Shalom സുഡാൻ: രാജ്യത്ത് നിലനിൽക്കുന്ന അസമാധാനത്തിനുള്ള ഏറ്റവും മികച്ച പരിഹാരം വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പുനരൈക്യവും ക്ഷമയുമാണെന്ന് സുഡാനിലെയും ദക്ഷിണ സുഡാനിലെയും ബിഷപ്പുമാരടങ്ങുന്ന സുഡാൻ ബിഷപ്‌സ് കോൺഫ്രൻസ്. സുഡാനിലെ വിവിധ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയത പരിഹരിക്കാൻ ദേശീയ തലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. ഇത്തരത്തിലുള്ള ചർച്ചകൾ ദക്ഷിണ സുഡാനിലെയും സമാധാനത്തിന് ആവശ്യമാണെന്ന് ബിഷപ്പുമാരുടെ പ്ലീനറി സമ്മേളനം വിലയിരുത്തി. 2011ൽ രൂപീകൃതമായ ദക്ഷിണ സുഡാനിൽ പ്രസിഡന്റ് സാൽവാ കിറിന്റെ അനുയായികളും അദ്ദേഹത്തിന്റെ മുൻ ഡെപ്യൂട്ടിയായിരുന്ന റിക്ക് മാചാറിന്റെ അനുയായികളും തമ്മിലുള്ള സംഘർഷം രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. 20 ലക്ഷം ജനങ്ങളാണ് സംഘർഷത്തെ തുടർന്ന് അഭയാർത്ഥികളായി മാറിയത്. കാരുണ്യം നീതിയിൽനിന്നും മിഷനിൽ നിന്നും വേർപെടുത്താനാവില്ലെന്ന് ബിഷപ്പുമാരുടെ പ്രസ്താവനയിൽ പറയുന്നു. മനുഷ്യനിർമിതമായ പ്രതിസന്ധികളെക്കുറിച്ച് അജപാലകരെന്ന നിലയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. നിഷ്‌കളങ്കരായ വ്യക്തികളുടെ കൊലപാതകങ്ങളും സാധരണ ജീവിതത്തിനുള്ള തടസ്സങ്ങളും ഞങ്ങളെ വേദനിപ്പിക്കുന്നു. പ്രതിസന്ധികളുടെ നടുവിലും വൈദികരും സന്യസ്തരും നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ജനങ്ങളുടെ ദുരിതം മനസിലാക്കി അത് പരിഹരിക്കാൻ ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയനേതൃത്വം മുമ്പോട്ട് വരണം. ദക്ഷിണ സുഡാനിലെ ദുരിതം നിറഞ്ഞ സാഹചര്യത്തിലും പരിശുദ്ധാത്മാവിന്റെ ദാനമായ പ്രത്യാശ കൈവിടരുതെന്ന് ബിഷപ്പുമാർ ഓർമിപ്പിച്ചു.   Read More of this news...

കുരിശ് :ക്രിസ്തുവിനെ തിരയേണ്ട സ്ഥലം

Source: Sunday Shalom ലുസാകാ, സാംബിയ: അനുദിനജീവിതത്തിലെ ക്ലേശങ്ങളിലും കുടുംബത്തിലും ജോലിസ്ഥലത്തും വഹിക്കേണ്ടി വരുന്ന കുരിശുകളിലും ദൈവരാജ്യം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നരാണ് മിഷനറിമാരെന്ന് ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘം തലവൻ കർദിനാൾ ഫെർണാണ്ടോ ഫിലോനി. സാംബിയയിൽ നടത്തിയ അജപാലനസന്ദർശനത്തിനൊടുവിൽ അവിടെ ശുശ്രൂഷ ചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസമൂഹത്തോടൊപ്പം ദിവ്യബലിയർപ്പിച്ചപ്പോഴാണ് കർദിനാൾ ഇക്കാര്യം പങ്കുവച്ചത്. ഒരോ മനുഷ്യന്റെയും ഉള്ളിൽ ദൈവരാജ്യം ഉണ്ടെന്നുള്ള ക്രിസ്തുവിന്റെ വചനം കർദിനാൾ വിശദീകരിച്ചു. ഇന്ന് സഭയിൽ ജീവിക്കുന്നതും വചനത്തിൽ പറയപ്പെടുന്നതുമായ യേശുവിന്റെ രാജ്യത്തെക്കുറിച്ചും അവിടുത്തെ കുടുംബത്തെക്കുറിച്ചും പ്രഘോഷിക്കുക എന്നതാണ് മിഷനറിമാരെന്ന നിലയിൽ നമ്മുടെ ദൗത്യം. ഒരോ ദിവസത്തെയും ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് ദൈവരാജ്യ അനുഭവത്തിൽ ജീവിക്കുവാനും നിശബ്ദമായി വളർത്തുവാനും സാധിക്കും. കുരിശ് എവിടെയുണ്ടോ അവിടെ ക്രിസ്തുവുണ്ട്. ക്രിസ്തു എവിടെയുണ്ടോ അവിടെ ദൈവരാജ്യം അതിന്റെ പൂർണതയിലുണ്ട്; കർദിനാൾ വ്യക്തമാക്കി. ഏറ്റവും ദരിദ്രരായവരിൽ ക്രിസ്തുവിനെ കാണുവാനും അവനെ സ്‌നേഹിക്കുവാനുമാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് കർദിനാൾ തുടർന്നു. ക്ഷമയോടെ ദരിദ്രരെയും ക്ലേശിതരെയും സേവിക്കുമ്പോൾ ദൈവരാജ്യം നിങ്ങൾ നിശബ്ദമായി പണിയുകയാണ് ചെയ്യുന്നത്. എനിക്ക് ദാഹിക്കുന്നു എന്ന് നിങ്ങളുടെ കോൺവെന്റുകളുടെ ഭിത്തിയിൽ അർത്ഥവത്തായ രീതിയിൽ എഴുതിയിരിക്കുന്ന വചനം ഒരോ ദിവസവും നിങ്ങളുടെ ഹൃദയവും അവിടുത്തെ സ്‌നേഹത്താൽ നിറയ്ക്കാനുള്ള യേശുവിന്റെ ആഴമായ ദാഹത്തെക്കൂടി സൂചിപ്പിക്കുന്നു; കർദിനാൾ വ്യക്തമാക്കി.   Read More of this news...

കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിന് ഞായറാഴ്ച തിരശ്ശീല വീഴും

Source: Vatican radioപ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തിന് ആമുഖമായി ജൂബിലിയുടെ കാരുണ്യകവാടം പാപ്പാ ഔദ്യോഗികമായി അടയ്ക്കും.തുടര്‍ന്ന് സഭയിലെ കര്‍ദ്ദിനാളന്മാര്‍, മറ്റു പാത്രിയാര്‍ക്കുകള്‍, മെത്രാന്മാര്‍ വൈദികര്‍ സന്ന്യസ്തര്‍ വിശ്വാസസമൂഹം എന്നിവരോടു ചേര്‍ന്ന് അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാണ്, 2015 ഡിസംബര്‍ 8-ന് അമലോത്ഭവനാഥയുടെ തിരുനാളി‍ല്‍ തുടക്കം കുറിച്ച ആഗോളസഭയിലെ കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിന് തിരശ്ശീലവീഴുന്നത്..................................
    ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധവത്സരം:
ദൈവികകാരുണ്യത്തിന്‍റെ സാക്ഷൃമേകുവാനുള്ള വലിയ സാദ്ധ്യത സഭയ്ക്കുണ്ട് എന്നു പ്രസ്താവിച്ചുകൊണ്ട് 2015 മാര്‍ച്ച് 13-ാം തിയതി വെള്ളിയാഴ്ചയാണ് കാരുണ്യത്തിന്‍റെ അതിനതരസാധാരണമായ വിശുദ്ധവത്സരത്തെക്കുറിച്ച് ആദ്യമായി പാപ്പാ ഫ്രാന്‍സിസ് സംസാരിച്ചത്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അനുതാപ ശുശ്രൂഷയ്ക്കു നല്കിയ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം ആചരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് കാര്യം പാപ്പാ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ജൂബിലി പ്രഖ്യപിക്കുന്ന പ്രമാണരേഖ 'കാരുണ്യവദനം,'  Misericordiae Vultus പ്രസിദ്ധപ്പെടുത്തി.വിശുദ്ധവത്സരം അല്ലെങ്കില്‍ ജൂബിലിവര്‍ഷം അനുതാപത്തില്‍നിന്നും  ഉതിര്‍ക്കൊള്ളുന്ന ആത്മീയ യാത്രയാണ്. അതിനാല്‍ ദൈവം തരുന്ന ഈ പ്രത്യേക പ്രചോദനം ഉള്‍ക്കൊണ്ട് 'ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം (Extraordinary Jubilee of Divine Mercy) പ്രഖ്യാപിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. ദൈവത്തിന്‍റെ അനന്തമായ കാ   Read More of this news...

ആഗോളസഭയിലെ നിയുക്ത കര്‍ദ്ദിനാളന്മാരുടെ സ്ഥാനോരോഹണം ശനിയാഴ്ച

Source: Vatican Radioനവംബര്‍ 19-ാം തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സംഗമിക്കുന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ കണ്‍സിസ്ട്രിയില്‍വച്ചാണ് (Consistory) ആഗോളസഭയിലെ 17 നിയുക്തകര്‍ദ്ദിനാളന്മാരെ പാപ്പാ ഫ്രാന്‍സിസ് വാഴിക്കുന്നത്.ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്ഥാനികതൊപ്പിയും (Bireta), മോതിരവും (Ring) വ്യക്തിപരമായി പാപ്പാ ഫ്രാന്‍സിസ് അണിയിച്ചുകൊണ്ടാണ് സ്ഥാനാരോഹണ കര്‍മ്മം മറ്റു പ്രാര്‍ത്ഥനാശുശ്രൂഷയോടെ നടക്കുന്നത്. തുടര്‍ന്ന് അവരുടെ സ്ഥാനിക ഭദ്രാസനദേവാലയങ്ങളും പാപ്പാ പ്രഖ്യാപിക്കുമെന്ന്, ആരാധനക്രമ കാര്യാലയത്തിന്‍റെ പ്രസ്താവന അറിയിച്ചു.ഇന്ത്യയ്ക്ക് ഇക്കുറി  നവകര്‍ദ്ദിനാളന്മാര്‍ ഇല്ലമെങ്കിലും, സമീപരാജ്യമായ ബാംഗളാദേശിലെ ഡാക്കാ അതിരൂപതാദ്ധ്യക്ഷനും ചിറ്റഗോംഗ് സ്വദേശിയുമായ 73 വയസ്സുകാരന്‍ ആര്‍ച്ചുബിഷപ്പ് പാട്രിക് റൊസേരിയോ നവകര്‍ദ്ദിനാളന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം വിശുദ്ധ കുരിശിന്‍റെ സന്ന്യാസ സഭാംഗമാണ് (Congregation of the Holy Cross).മലേഷ്യയിലെ കോലാലമ്പൂര്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, വിശ്രമജീവിതം നയിക്കുന്ന ആര്‍ച്ചുബിഷപ്പ് ആന്‍റെണി സോത്തെര്‍ ഫെര്‍ണാണ്ടസ് (84 വയസ്സ്) ഇത്തവണ ഏഷ്യില്‍നിന്നുമുള്ള രണ്ടാമത്തെ നവകര്‍ദ്ദിനാളാണ്. ധീരമായ പ്രേഷിതശുശ്രൂഷയെ മാനിച്ചുകൊണ്ടാണ് അജപാലനശുശ്രൂഷയില്‍നിന്നും വിരമിച്ച അദ്ദേഹത്തെ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്....................സഭയുടെ ആഗോളസ്വഭാവവും സാര്‍വത്രികതയും പ്രകടമാക്കത്തക്കവിധം കര്‍ദ്ദിനാളന്മാരെ ലോകത്തിന്‍റെ നാനാ അതിര്‍ത്തികളില്‍നിന്നുമാണ് പാപ്പാ ഫ്രാന്‍സിസ് തേടിപ്പിടിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. അഞ്ചു ഭൂഖണ്ഡങ   Read More of this news...

ഇറാഖിൽ ഐ. എസ്. ഭീകരർ നശിപ്പിച്ച കൽദായ സഭയുടെ പൈതൃകം വീണ്ടെടുക്കും: ഇറാഖ് പ്രധാനമന്ത്രി

Source: Sunday Shalom എർബിൽ: ആഗോള പൗരസത്യ കൽദായ സുറിയാനി സഭയുടെ സുന്നഹദോസിന്റെ ഇടവേളയിൽ ഇറാഖ് പ്രധാനമന്ത്രി നച്ചർവൻ ബർസാനിയും ബിഷപ്പുമാരും കൂടികാഴ്ച നടത്തി. ഇറാഖിൽ സഭക്കും, സഭാവിശ്വാസികൾക്കും, ഇസ്ലാമിക സ്റ്റേറ്റ് ഭീകരവാദികളിൽ നിന്നും ഉണ്ടായ പീഡനങ്ങളും, അവർ നശിപ്പിച്ച പ്രതാപവും, പൈതൃകവും വീണ്ടെടുക്കുന്നതിന് സാധ്യമായ എല്ലാ പുനരുദ്ധാരണ പ്രവർത്തികളും സർക്കാർ തലത്തിൽ ഒരു വർഷത്തിനകം നടപ്പിൽ വരുത്തുമെന്ന് പ്രധാനമന്ത്രി നച്ചർവൻ ബർസാനി ഉറപ്പ് നൽകി. എർബിൽ മഹാനഗരത്തിൽ അസ്സീറിയൻ പാത്രിയാർക്കീസ് അരമന ഒരു വർഷത്തിനകം നിർമ്മിച്ച് പാത്രീയാർക്കീസിന് കൈമാറുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ക്രൈസ്തവർക്കും, യെസീദികൾക്കും, നേരെയുള്ള ഇസ്ലാമിക സ്റ്റേറ്റ് ഭീകരന്മാരുടെ പീഡനത്തിൽ നിന്നും, മോചനവും പാലായനം ചെയ്തവരെ പുഃനരധിവസിപ്പിക്കുകയും, മതിയായ സംരക്ഷണം നൽകുന്നതിനും, നഷ്ടപ്പെടുത്തിയ ക്രൈസ്തവ പൈതൃകം നിമ്രോദ് നിനെവെ,ഹംദാനിയ, ബാർട്ടെല്ല തുടങ്ങിയ പട്ടണങ്ങളുടെ പൂർവകാലപ്രതാപത്തോടെ വീണ്ടെടുക്കുവാൻ, സാദ്ധ്യമായ എല്ലാ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി നച്ചർവൻ ബർസാനി പാത്രീയാർക്കീസ് മാർ ഗീവർഗ്ഗീസ് സ്ലീവാ മൂന്നാമനും മെത്രോപ്പോലീത്താമാരുടെയും തിരുസംഘത്തിന് ഉറപ്പ് നൽകി.   Read More of this news...

യേശുവിന്റെ ശുശ്രൂഷ ചെയ്യുവാനുള്ള തടസങ്ങൾ

Source: Sunday Shalom വത്തിക്കാൻ സിറ്റി: അധികാരത്തോടുള്ള ഭ്രമം യേശുവിന്റെ ശുശ്രൂഷ ചെയ്യുന്നതിൽ തടസം സൃഷ്ടിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണമെന്ന് പഠിപ്പിച്ച യേശു ലോകത്തിന്റെ മൂല്യങ്ങൾ കീഴ്‌മേൽ മറിക്കുന്നവനാണെന്നും കാസാ സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. സത്യസന്ധത ഇല്ലാത്തതാണ് രണ്ടാമത്തെ തടസ്സം. രണ്ട് യജമാനൻമാരെ സേവിക്കാൻ സാധിക്കുകയില്ലെന്നാണ് യേശു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഒരു യജമാനനെ തിര്‌ഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. പാപം ചെയ്യുന്നതല്ല കാപട്യം. കാരണം നാമെല്ലാവരും പാപികളാണ്. പാപത്തെക്കുറിച്ച് നമുക്ക് അനുതപിക്കാം. ഒരുവശത്ത് ദൈവത്തെയും മറുവശത്ത് ലോകത്തെയും കൂട്ടുപിടിക്കുന്നതാണ് കാപട്യമെന്ന് പാപ്പ തുടർന്നു. അധികാരത്തോടുള്ള ആസക്തിയും സത്യസന്ധതയില്ലായ്മയും നമ്മുടെ സമാധാനം എടുത്ത് കളയുന്നു ഹൃദയത്തെ അസ്വസ്ഥമാക്കുന്നു. അങ്ങനെ എപ്പോഴും ടെൻഷൻ അനുഭവിച്ചുകൊണ്ട് ലോകത്തിന്റെ അംഗീകാരത്തിനും സൗഭാഗ്യത്തിനും മാത്രം ജീവിക്കുന്നവരായി നാം മാറുന്നു. ഇങ്ങനെ ദൈവത്തെ സേവിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് ആത്മാവിലും ശരീരത്തിലും ശാന്തത അനുഭവിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ തിന്മകളിൽനിന്ന് വിട്ടുനിൽക്കണം. ദൈവത്തെ സ്വതന്ത്രമായി സേവിക്കുമ്പോൾ ആഴമായ സമാധാനം ഹൃദയത്തിൽ അനുഭവിക്കുവാൻ സാധിക്കും. ഇത് നമുക്ക് സ്വയമേ ചെയ്യുവാൻ സാധിക്കുന്ന കാര്യമല്ല. അതിനായുള്ള കൃപ ദൈവത്തോട് ചോദിക്കണം; പാപ്പ ഉദ്‌ബോധിപ്പിച്ചു.   Read More of this news...

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിക്ക് പുതിയ നിയമങ്ങൾ

Source: Sunday Shalom വത്തിക്കാൻ സിറ്റി: മനുഷ്യജീവനും മനുഷ്യാന്തസ്സും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1994ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആരംഭിച്ച ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിക്ക് പുതിയ നിയമാവലി ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ചു. പ്രവർത്തനങ്ങൾക്ക് പുതി ഊർജ്ജം പകരുക, പ്രവർത്തമേഖല വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. മനുഷ്യജീവന്റെ വിവിധ ഘട്ടങ്ങളിൽ നൽകുന്ന ആദരവ്, വ്യത്യസ്ത ലിംഗത്തിൽപ്പെട്ടവരും തലമുറകളിൽപ്പെട്ടവരും തമ്മിലുള്ള പരസ്പര ബഹുമാനം, എല്ലാ മനുഷ്യരുടെയും അന്തസ്സിനോടുളള ബഹുമാനം, ആദിയിൽ മനുഷ്യനും പ്രപഞ്ചവുമായുണ്ടായിരുന്ന സന്തുലിതാവസ്ഥ വീണ്ടെടുക്കാവുന്ന വിധത്തിൽ മനുഷ്യന്റെ ആത്മീയയും ഭൗതികവുമായ സുസ്ഥിതി ഉറപ്പാക്കുന്ന ഹ്യൂമൻ ഇക്കോളജി തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കാനുള്ള പഠനങ്ങൾ പുതിയതായി മാർപാപ്പ പുറപ്പെടുവിച്ച നിയമം പ്രോത്സാഹിപ്പിക്കുന്നു. ജീവന്റെ പൊന്തിഫിക്കൽ അക്കാദമിയിലെ അംഗങ്ങളുടെ നിയമനം.ആജീവനാന്തമായിരിക്കുകയില്ലെന്നുള്ളതാണ് മറ്റൊരു പ്രധാനം മാറ്റം. പുതിയ നിയമപ്രകാരം അഞ്ച് വർഷക്കാലത്തേക്ക് നടത്തുന്ന നിയമനങ്ങൾ വീണ്ടും പുതുക്കാവുന്നതാണ്. എന്നാൽ 80 വയസ് പ്രായമാകുന്ന അക്കാദമി അംഗങ്ങൾ വിരമിക്കണം. അക്കാദമി നിർദേശിക്കുന്ന മേഖലകളിൽ ഗവേഷണം നടത്തുന്ന 35 വയസിൽ താഴെയുള്ളവരെയും 5 വർഷത്തേക്ക് അക്കാദമി അംഗങ്ങളായി നിയമിക്കാവുന്നതാണ്. അക്കാദമിയുടെ ഒൻപതംഗ ഭരണകൗൺസിലിന് പ്രസിഡന്റ് ആർച്ച്ബിഷപ് വിൻസെൻസോ പാഗ്ലിയയാണ് നേതൃത്വം നൽകുന്നത്. ജനുവരി ഒന്നു മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.   Read More of this news...

പണത്തോടുള്ള സ്നേഹം, ദൈവരാജ്യത്തെ നശിപ്പിക്കുന്ന വിത്ത്

Source: Vatican Radioദേവാലയത്തില്‍ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ യേശു പുറത്താക്കുന്ന വചനഭാഗം വി. ലൂക്കായുടെ സുവിശേഷം പത്തൊമ്പതാം അധ്യായത്തില്‍നിന്നു വായിച്ചശേഷം ധ്യാനവിചിന്തനം നല്കുകയായിരുന്നു പാപ്പാ. ദൈവത്തിന്‍റെ ഭവനം, അത് പ്രാര്‍ഥനയുടെ ഭവനമാണ്. പണത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്ന ഹൃദയം വിഗ്രഹാരാധനയിലാണ്. യേശു പറയുന്നു, രണ്ടു യജമാനന്മാരെ ഒരുമിച്ചു സേവിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.  വത്തിക്കാന്‍ സ്റ്റേറ്റ് സംഘടിപ്പിച്ച പേപ്പല്‍ പ്രതിനിധിമാരുടെ സെക്രട്ടറിമാരും മറ്റു ജോലിക്കാരുടെ യും ജൂബിലിയാചരണത്തിന് എത്തിയവരായിരുന്നു പാപ്പായോ‌‌ടൊത്തു ദിവ്യബലിയര്‍പ്പിച്ചത്. പണത്തോടുള്ള നിങ്ങളുടെ മനോഭാവം എന്താണ് എന്നു ചോദിച്ചുകൊണ്ട് പാപ്പാ പറഞ്ഞു,  ദൈവജനം വൈദികരുടെ ഒരുപാടു തെറ്റുകുറ്റങ്ങളും ക്ഷമിക്കും.  എന്നാല്‍ അവര്‍ക്കു ക്ഷമിക്കാന്‍ കഴിയുകയില്ലാത്ത രണ്ടു തെറ്റുകള്‍ ഇവയാണ്: പണത്തോടുള്ള അവരുടെ അന്യായമായ ആഗ്രഹവും   വിശ്വാസികളോടുള്ള അപമര്യാദയായ പെരുമാറ്റവും.പഴയനിയമത്തില്‍നിന്ന് റാഹേല്‍, യാക്കോബിന്‍റെ ഭാര്യ, കുലദൈവങ്ങളെ ഒളിച്ചുവെച്ച സംഭവത്തെ അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ വചനസന്ദേശം ഇപ്രകാരം അവസാനിപ്പിച്ചു. ഹൃദയങ്ങളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കുലദൈവം പണമെന്ന വിഗ്രഹമാണോ എന്നു ചിന്തിക്കുക. തെരഞ്ഞെടുപ്പില്‍ ധൈര്യമുള്ളവരായിരിക്കുക. ക്രീസ്തീയദാരിദ്ര്യം, അതു കര്‍ത്താവു നമ്മുടെ ഹൃദയങ്ങളില്‍ ചൊരിഞ്ഞിരിക്കുന്ന കൃപയാണ്. അവിടുത്തെ സേവകരില്‍ കര്‍ത്താവു ഈ ദാരിദ്യചൈതന്യം നല്‍കട്ടെ, അവകാശപ്പെട്ടതുമാത്രം സ്വീകരിക്കുന്ന, കൂടുതല്‍ അന്വേഷിക്കാത്ത സേവകരെ ദൈവം നല്‍കട്ടെ.   Read More of this news...

ഹൃദയകവാടത്തില്‍ മുട്ടുന്ന ദൈവത്തെ തിരിച്ചറിയണം : വചനസമീക്ഷ

Source: Vatican Radioനവംബര്‍ 17-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി 'സന്താ മാര്‍ത്ത'യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് സുവിശേഷത്തെ ആധാരമാക്കി (ലൂക്കാ 19, 41-44) പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ക്രിസ്തുവിന്‍റെ ഹൃദയവേദനയുടെ കാരണം ജനങ്ങളുടെ അവിശ്വസ്തയായിരുന്നു. കരുണയും സ്നേഹവുമായി മനുഷ്യരിലേയ്ക്കു വന്ന ദൈവത്തിന്‍റെ പ്രതിബദ്ധതയോടും സ്നേഹത്തോടും മനുഷ്യര്‍ കാണിച്ച നിസ്സംഗതയാണ് ഈ  ഹൃദയവ്യഥയ്ക്കു പിന്നില്‍. മാത്രമല്ല, ആസന്നമാകുന്ന അന്ത്യവും അവിടുന്ന് മനസ്സില്‍ ഗണിച്ചിരിക്കണം. അങ്ങനെ ജരുസലേമിനെ നോക്കി ക്രിസ്തു വിലിപിച്ചെന്ന് സുവിശേഷകന്മാര്‍ രേഖപ്പെടുത്തുന്നു.അന്വേഷിച്ചുവരുന്ന ദൈവസ്നേഹത്തോടു കാണിക്കുന്ന നിസ്സംഗതയുടെ കദനകഥ ഇന്നും ലോകത്ത് തുടരുകയാണ്. ക്രിസ്തുവോടെ അത് അവസാനിച്ചെന്നു വിചാരിക്കരുത്! തേടിയെത്തുന്ന സ്നേഹമായ ദൈവത്തെ പരിത്യജിക്കുന്ന നാടകങ്ങള്‍ ഇന്നും ജീവിതവേദിയില്‍ - എന്‍റെയും നിങ്ങളുടെയും ജീവിതത്തില്‍ അരങ്ങേറുന്നുണ്ട്. ദൈവം എന്‍റെ പക്കല്‍ വന്നതായി ഞാന്‍ അറിയുന്നില്ല, ഓര്‍ക്കുന്നുമില്ല. പിന്നെ ഞാന്‍ ദൈവത്തെ അന്വേഷിച്ചിറങ്ങിയ മുഹൂര്‍ത്തങ്ങളും അവസരങ്ങളും അധികമില്ല! ജരൂസലേമിലെ ജനതയുടേതുപോലെയാണ് നമ്മുടെയും വീഴ്ചയും പാപങ്ങളും. അതിനാല്‍ ചാരത്ത് അണയുന്ന ദൈവത്തെ നാം തിരിച്ചറിയുന്നില്ല. ആ ദൈവത്തോടു നാം പിറകു തിരിഞ്ഞു നില്ക്കുന്നു!ഹൃദയകവാടത്തില്‍ ദൈവം സ്നേഹത്തോടെ വന്നു മുട്ടിവിളിക്കുന്നുണ്ട്. അവിടുത്തെ വിളിയുടെ മധുരസ്വരം കേള്‍ക്കണം. തിരിച്ചറിഞ്ഞ് പ്രത്യുത്തരിച്ചാല്‍ വേദനയുടെ മുഹര്‍ത്തങ്ങള്‍ ഒഴിവാക്കാം.മനുഷ്യര്‍ നിസംഗരായി, മാറി നില്ക്കുന്നതിന്‍റെ വേദനയാണ് ക്രിസ്തുവിന്‍റെ കരച്ചില്‍. ചെയ്യാമായിരുന്ന നന്   Read More of this news...

...
6
...