News & Events

Deivarajyam, September 2020 available for download

  Read More of this news...

Deivarajyam, August 2020 available for download

  Read More of this news...

Deivarajyam, July 2020 available for download

  Read More of this news...

Transfer List 2020 July

  Read More of this news...

Deivarajyam, June 2020 available for download

  Read More of this news...

Deivarajyam, May 2020 available for download

  Read More of this news...

Deivarajyam, April 2020 available for download

  Read More of this news...

Circular about Corona Virus

  Read More of this news...

CBCI Circular about Corona Virus

  Read More of this news...

KCBC Press release about Corona Virus

  Read More of this news...

CBCI Circular about Corona Virus

  Read More of this news...

Deivarajyam, March 2020 available for download

  Read More of this news...

Circular about Corona Virus

  Read More of this news...

Deivarajyam, February 2020 available for download

  Read More of this news...

Deivarajyam, January 2020 available for download

  Read More of this news...

Deivarajyam, December 2019 available for download

  Read More of this news...

Deivarajyam, November 2019 available for download

  Read More of this news...

Deivarajyam, October 2019 available for download

  Read More of this news...

Deivarajyam, September 2019 available for download

  Read More of this news...

Deivarajyam, August 2019 available for download

  Read More of this news...

Deivarajyam, July 2019 available for download

  Read More of this news...

Deivarajyam, June 2019 available for download

  Read More of this news...

New Appointments: May 2019

  Read More of this news...

Diocesan Programme Calendar 2019 available for download.

  Read More of this news...

New Appointments 2018 May

  Read More of this news...

''ഒരു ക്രിസ്ത്യാനി സ്നേഹത്തിന്‍റെ അടിമയാണ്'': ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radio''ഒരു ക്രിസ്ത്യാനി സ്നേഹത്തിന്‍റെ അടിമയാണ്, പ്രവൃത്തികളുടെയല്ല''.   2017 ഫെബ്രുവരി ആറാംതീയതി, തിങ്കളാഴ്ച കാസാ സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.  ദൈവത്തിന്‍റെ വിസ്മയകൃത്യങ്ങളെക്കുറിച്ച് പ്രഘോഷിക്കുന്ന സങ്കീര്‍ത്തനവായനയോടു (സങ്കീ 103) ചേര്‍ന്ന് പാപ്പാ ഉദ്ഘോഷി ച്ചു: ''കര്‍ത്താവേ അങ്ങ് മഹോന്നതനാണ്''.  ദൈവത്തിന്‍റെ വിസ്മയപ്രവൃത്തികള്‍ സൃഷ്ടിയിലൂടെ നാം കാണുന്നു.  എന്നാല്‍ പുനഃസൃഷ്ടിയിലൂടെ പുത്രന്‍ നമുക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. സൃഷ്ടിയുടെ അത്ഭുതവും, വീണ്ടെടുപ്പിന്‍റെ അത്ഭുതവും; അതായത് പുനഃസൃഷ്ടിയുടെ അത്ഭുതവും. എങ്ങനെയാണ് നാം വീണ്ടെടുക്കപ്പെട്ടവരായത്?  തന്‍റെ പുത്രനിലൂടെയാണത്.  അവിടുത്തെ സ്നേഹത്താലും വാത്സല്യത്താലും.  കല്പനകളുടെ കാര്‍ക്കശ്യത്താലല്ല.  അതു നമുക്കു സ്വാതന്ത്ര്യം തരികയില്ല.  അതുകൊണ്ട് ഈ രണ്ടു വിസ്മയങ്ങളിലൂടെ, സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും നാം ജീവിക്കണം.   ഒരിക്കല്‍ ഒരു കുട്ടി പാപ്പായോട് ''ലോകത്തെ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എന്തു ചെയ്യുകയായിരുന്നു'' എന്നു ചോദിച്ചതും, താന്‍ അതിന്, ''സ്നേഹിക്കുകയായിരുന്നു'' എന്നുത്തരം പറഞ്ഞതും പാപ്പാ അനുസ്മരിച്ചു.''എന്‍റെ പിതാവ് എപ്പോഴും പ്രവര്‍ത്തന നിരതനാണ്.  ഞാനും പ്രവര്‍ത്തിക്കുന്നു'' (യോഹ 5:17) എന്ന യേശുവിന്‍റെ വാക്കുകള്‍ നിയമജ്ഞര്‍ക്ക് ഉതപ്പായി. അവര്‍ യേശുവിനെ കൊല്ലാന്‍ ആഗ്രഹി ച്ചു. എന്തുകൊണ്ടാണത്?  അവര്‍ ദൈവത്തില്‍നിന്നുള്ളവ ദാനമായി സ്വീകരിച്ചില്ല, മറിച്ച്, കല്പന അനുസരിച്ചുകൊണ്ട് തങ്ങളെത്തന്നെ നീതീകരിക്കുവാന്‍ ശ്രമിച്ചു.  അവര്‍ പത്തു കല്പനകളെ അഞ്ഞൂറിലധികം കല്പനകളാക്കി വര്‍ധിപ്പിച്ചു. ദൈവദാനം സ്വീŎ   Read More of this news...

''സൃഷ്ടിയില്‍ ദൈവം നമുക്കു നല്‍കിയ ആദ്യദാനം അവിടുത്തെ ഛായ'': ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radioസൃഷ്ടിയില്‍ത്തന്നെ ദൈവം നമുക്കായി നല്കിയ മൂന്നു ദാനങ്ങള്‍, അവിടുത്തെ സാദൃശ്യവും അധീശത്വവും സ്നേഹവും എന്നു ഫ്രാന്‍സീസ് പാപ്പാ.2017 ഫെബ്രുവരി ഏഴാംതീയതി സാന്താ മാര്‍ത്ത കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പാ. ദൈവത്തിന്‍റെ സൃഷ്ടികര്‍മത്തെക്കുറിച്ച് ഉല്‍പ്പത്തിഗ്രന്ഥത്തിലെ ആദ്യവായനയെ അധികരിച്ചു പാപ്പാ പറഞ്ഞു:  ദൈവം തന്‍റെ  മക്കളായ നമുക്കു നല്കിയ ആ ദ്യദാനം, അവിടുത്തെ ഛായയും സാദൃശ്യവുമാണ്.  അവിടുത്തെ ഡിഎന്‍എ നമുക്കു നല്കി.  ഒരു കുഞ്ഞ് പിതാവിന്‍റെ തനിമയില്‍ പങ്കുപറ്റുന്നു.  അതില്‍ പിതാവ് അഭിമാനിക്കുന്നു. കുഞ്ഞ് അഴകുള്ളതല്ലെങ്കിലും പിതാവു പറയുന്നു.  'സുന്ദരനാണ്'. കുട്ടി മോശമായി പെരുമാറിയാലോ.  അവനെ നീതീകരിച്ചുകൊണ്ട്, ക്ഷമയോടെ പ്രതീക്ഷയുള്ളവനാകുന്നു. യേശു പഠിപ്പിച്ചത് ദൈവം പിതാവാണെന്നാണ്. അവിടുത്തെ തനിമ, അതു ദൈവം നമുക്കു നല്‍കി. എന്തെന്നാല്‍, നാം ദൈവത്തിന്‍റെ മക്കളാണ്.ദൈവം നല്കിയ രണ്ടാമത്തെ ദാനം, ഭൂമി നമുക്കായി നല്‍കി, 'അതിനെ കീഴടക്കുക' എന്നു പറഞ്ഞുകൊണ്ട് അവിടുന്നു നമുക്കു നല്‍കിയ രാജത്വമാണ്.  അടിമത്തമല്ല, പ്രഭുസ്ഥാനവും രാജത്വവുമാണ് ദൈവം നമുക്കു നല്കിയത്.  ഒപ്പം ഉത്തരവാദിത്വവും.  സൃഷ്ടിക്കപ്പെട്ടവയെ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വം.  അതിനെ നശിപ്പിക്കാനുള്ളതല്ല, വളര്‍ത്താനും സുഖപ്പെടുത്താനും പരിചരിക്കാനും വേണ്ടിയാണത്.  ഈ ആധിപത്യം നമു ക്കു നല്കിയ ശേഷം അവിടുന്നു നല്കിയ ദാനം സ്നേഹമാണ്.  നമുക്കു നല്‍കിയ മൂന്നാമത്തെ ദാനമാണു സ്നേഹം. പുരുഷനെയും സ്ത്രീയെയും ഐക്യപ്പെടുത്തുന്ന ദാനം.ഈ മൂന്നു സമ്മാനങ്ങളെയോര്‍ത്ത് നമുക്കു ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം; നമുക്കു തന്ന ദൈവികസാദൃശ്യത്തെക്കുറിച്ച്, ദൗത്യത്   Read More of this news...

സാത്താന്‍റെ വഞ്ചനാത്മക സംഭാഷണത്തിനെതിരെ പാപ്പാ മുന്നറിയിപ്പു നല്കുന്നു.

Source: Vatican Radioപഴയനിയമത്തില്‍ ഉല്പത്തിപ്പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന പറുദീസയില്‍ സര്‍പ്പത്തിന്‍റെ  രൂപത്തിലെത്തി സാത്താന്‍ ഹവ്വായെ പ്രലോഭിപ്പിച്ച് അവളെയും അവളിലൂടെ ആദത്തെയും പാപത്തില്‍ വീഴ്ത്തുന്ന സംഭവവും സാത്താന്‍ യേശുവിനെ പ്രലോഭിപ്പിക്കുന്ന പുതിയനിയമ സംഭവവും പാപ്പാ, വെള്ളിയാഴ്‍(10/02/17) വത്തിക്കാനില്‍ തന്‍റെ  വാസിയടമായ ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള കപ്പേളയില്‍ അര്‍പ്പിച്ച പ്രഭാത ദിവ്യ പൂജാവേളയില്‍ വചനവിശകലനം നടത്തവെ അനുസ്മരിക്കുകയായിരുന്നു.സംഭാഷണത്തിലേര്‍പ്പെട്ടുകൊണ്ട് മനുഷ്യനെ വഴിതെറ്റിച്ച സാത്താന്‍ അതെ ലക്ഷ്യത്തേടെ യേശുവുമായി സംഭാഷണത്തിലേര്‍പ്പെട്ടുവെങ്കിലും പരാജയപ്പെടുകയായിരുന്നു എന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.സംഭാഷണത്തിലേര്‍പ്പെടുന്ന സാത്താന്‍ സകലതും വാഗ്ദാനം ചെയ്യുകയും എന്നാല്‍ വെറുംകൈയ്യോടെ വിടുകയും ചെയ്യുമെന്ന് വിശദീകരിച്ച പാപ്പാ സാത്താന്‍ സംഭാഷണത്തിലൂടെ പടിപടിയായി മനുഷ്യനെ ദുഷിപ്പിക്കുന്നു, അഴിമതിയില്‍ വീഴ്ത്തുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി.വലിയ അഴിമതിക്കാരെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഈ അഴിമതിയുടെ തുടക്കം ആരും നരീക്ഷീക്കാത്തവിധമുള്ള ചെറിയ ചെറിയ കാര്യങ്ങളിലാണെന്ന് ഉദാഹരണ സഹിതം വിവരിച്ചു.കാപട്യം തിരിച്ചറിയാന്‍ കഴിവില്ലാത്ത ശുദ്ധമനസ്കരായിപ്പോകാതിരിക്കാന്‍ കണ്ണുകള്‍ തുറന്നു പിടിക്കാന്‍ കഴിയുന്നതിന് കര്‍ത്താവിന്‍റെ അനുഗ്രഹം യാചിക്കാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ കര്‍ത്താവിന്‍റെ അനുഗ്രഹം കൂടാതെ തനിച്ച് അതിനാകില്ല എന്ന് ഓര്‍മ്മിപ്പിച്ചു.   Read More of this news...

ബോധമില്ലാത്തവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അശാന്തിക്കു കാരണം

Source: Vatican Radioയുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസായാണ് ഇങ്ങനെ  പ്രസ്താവിച്ചത്. സുസ്ഥിതി  വികസനത്തെ (Sustainable Development) സംബന്ധിച്ച് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ഫെബ്രുവരി 2-Ɔ൦ തിയതി വ്യാഴാഴ്ച സംഗമിച്ച 55-Ɔമത് പൊതുസമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.ലോകസമാധാനത്തെ ഇന്ന് ലാഘവത്തോടെ കാണുന്നവര്‍ ധാരാളമുണ്ട്. അതിനെപ്പറ്റി ഗൗരവകരമായി ചിന്തിക്കാന്‍പോലും അധികംപേരും അനാസ്ഥരും താല്പര്യമില്ലാത്തവരുമാണ്. മറ്റു ചിലര്‍ക്ക് മെനക്കെടാന്‍ ഇഷ്ടമില്ലാത്തൊരു വിദൂരസ്വപ്നവുമായി മാറിയിട്ടുണ്ട് സമാധാനം! കോടാനുകോടി ജനങ്ങളാണ് യുദ്ധത്തിന്‍റെയും അഭ്യാന്തര കലാപങ്ങളുടെ സ്വേച്ഛാഭരണകര്‍ത്താക്കളുടെയും ഭീകരതയുടെ പിടിയില്‍പ്പെട്ടു അശാന്തി അനുഭവിക്കുന്നത്.ഉത്തരവാദിത്വങ്ങളില്‍ ഇരിക്കുന്നവര്‍തന്നെ സൃഷ്ടിക്കുന്നതും, ആളിക്കത്തിക്കുന്നതുമായ അക്രമവും വെറുപ്പും ഭീതിയുമാണിന്ന് രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും അശാന്തിയുടെ തീപ്പൊരി പടര്‍ത്തുന്നത്. അതു കുടുംബങ്ങളെയും ബാധിക്കുന്നുണ്ട്. ലോകത്ത് സുരക്ഷമായിരുന്ന ഇടങ്ങളും, തങ്ങളുടെ വാസസ്ഥാനങ്ങളും ഇതുമൂലം ധാരാളംപേര്‍ക്ക് നഷ്ടമായിട്ടുണ്ട്. സ്ത്രീകളും കുഞ്ഞുങ്ങളും, കുടുംബങ്ങളും വഴിയാധാരമാക്കപ്പെടുന്നുണ്ട്. സുരക്ഷയില്ലായ്മ, നിര്‍ബന്ധിത കുടിയേറ്റം പ്രത്യാശയ്ക്കു വകയില്ലാത്ത അവസ്ഥ എന്നിവയാണ് ലോകസുസ്ഥിതിയെ അസ്ഥിരമാക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.ഇന്ന് ബഹുഭൂരിപക്ഷം വരുന്ന ജനത ലോകത്ത് അനുഭവിക്കുന്ന ദാരിദ്ര്യം സാമ്പത്തിക പരാധീനതയാല്‍ മാത്രമല്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതി അഭിപ   Read More of this news...

ജപ്പാനിലെ ഒസാകയില്‍ ദൈവദാസന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

Source: Vatican Radio2017 ഫെബ്രുവരി ഏഴാംതീയതി ജപ്പാനിലെ ഒസാകയില്‍ ധന്യന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടു. പാപ്പായുടെ പ്രതിനിധിയായി കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.1563-ല്‍ ദിവംഗതനായ ജസ്റ്റസ് തകയാമ ഉകോണ്‍ ഉയര്‍ന്ന വംശത്തില്‍പ്പെട്ട, ഉന്നത പദവിയിലുള്ള ഒരു രാജകുമാരനായിരുന്നു. ക്രിസ്തീയവിശ്വാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഒകാസയില്‍ അസുഖി (Azuchi) എന്ന വേദപ്രചാരസംഘം സ്ഥാപിക്കുകയും മിഷനറിമാര്‍ക്കും വി ശ്വാസപ്രചാരകര്‍ക്കുംവേണ്ടി സെമിനാറുകളും പരിശീലനക്ലാസ്സുകളും നല്‍കുകയും ചെയ്തു. രക്ത സാക്ഷിയായ വി. പോള്‍ മിക്കിയും അനേകം രക്ഷസാക്ഷികളും ഇവരില്‍ പെട്ടവരാണ്. പതിനാറാം നൂറ്റാണ്ടില്‍ ഈ പ്രദേശത്തെ ഭൂരിപക്ഷവും ക്രൈസ്തവിശ്വാസം സ്വീകരിക്കുന്നതിന് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി.  1587 ആയപ്പോഴേയ്ക്കും മിഷനറിമാര്‍ ജപ്പാനില്‍ നിന്നു പുറത്താക്കപ്പെട്ടു. വിശ്വാസം ഉപേക്ഷിക്കാത്ത ജസ്റ്റസ് നാടുകടത്തപ്പെട്ടു. മുന്നൂറോളം ക്രൈസ്തവരോടൊപ്പം 1614-ല്‍ ആദ്യം നാഗസാക്കിയിലേക്കും പിന്നീട് ഫിലിപ്പൈന്‍സിലെ മനിലയിലേക്കും. ക്ഷീണത്താലും രോഗത്താലും നിരാലംബനായി മാസങ്ങള്‍ക്കുശേഷം 1615 ഫെബുവരി മൂന്നാം തീയതി 63 വയസ്സുകാരനായിരുന്ന അദ്ദേഹം ദിവംഗതനായി.    Read More of this news...

മെത്രാന്മാരുടെ ഭോപാല്‍ സമ്മേളനവും ക്രിയാത്മകമായ തീരുമാനങ്ങളും

Source: Vatican Radioഭോപാലില്‍ സമ്മേളിച്ച ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സംഗമം കുടുംബങ്ങളെ സംബന്ധിച്ച ക്രിയാത്മകമായ തീരുമാനങ്ങളുമായി സമാപിച്ചു.  "കുടുംബങ്ങളില്‍ സ്നേഹത്തിന്‍റെ സ്ന്തോഷം വളര്‍ത്താന്‍," എന്ന പ്രമേയവുമായി എട്ട് ദിവസത്തേയ്ക്കു ചേര്‍ന്ന മെത്രാന്മാരുടെ ദേശീയ സംഗമം ഫെബ്രുവരി 8-Ɔ൦ തിയതി ബുധനാഴ്ച രാവിലെയാണ് സമാപിച്ചത്.ഇന്നിന്‍റെ ക്ലേശപൂര്‍ണ്ണമായ സാമൂഹിക ജീവിതപരിസരങ്ങളില്‍ കത്തോലിക്ക കുടുംബങ്ങളെ തുണയ്ക്കാനുള്ള ക്രിയാത്മകമായ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ്, മുംബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന 182 മെത്രാന്മാരുടെ ദേശീയ സമ്പൂര്‍ണ്ണ സമ്മേളനം സമാപിച്ചത്.ജീവന്‍റെ സംസ്ക്കാരം വളര്‍ത്താന്‍‍ പോരുന്ന കുടുംബങ്ങള്‍ക്കായുള്ള അജപാലന പരിപാടികള്‍, വിവാഹജീവിതത്തിന് ഒരുക്കമായുള്ള ക്ലാസ്സുകളുടെ കാലികമായ മെച്ചപ്പെടുത്തല്‍, അജപാലന സന്ദര്‍ശനത്തിലൂടെ കുടുംബങ്ങളെ തുണയ്ക്കാനുള്ള ക്രമീകരണങ്ങള്‍, വിവാഹമോചനം, മിശ്രവിവാഹം, റെജിസ്റ്റേര്‍ഡ് വിവാഹം, എന്നിവയാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന കുടുംബബന്ധങ്ങളെ തുണയ്ക്കാനുള്ള അജപാലന ക്രമീകരണങ്ങള്‍, കുടുംബ പ്രേഷിതത്ത്വത്തിന്‍റെ നവീകരണം, ദാരിദ്ര്യം, കുടുംബപ്രശ്നങ്ങള്‍, മുറിപ്പെട്ട മാതാപിതാക്കള്‍, വൈകല്യമുള്ള കുട്ടികള്‍, എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുടുംബങ്ങളെ സഹായിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയാണ് ഫെബ്രുവരി 1-ന് ആരംഭിച്ച് 8-ന് സമാപിച്ച സംഗമം എടുത്ത പ്രായോഗികമായ തീരുമാനങ്ങള്‍.പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച കുടുംബങ്ങളെ സംബന്ധിച്ച, സ്നേഹത്തിന്‍റെ ആനന്ദം Amoris Laetitia എന്ന അപ്പസ്തോലിക പ്രബോധനമായിരുന്നു ŏ   Read More of this news...

പാപ്പായുടെ പ്രത്യേക പ്രതനിധി മെജഗോറിയെയിലേക്ക്

Source: Vatican Radioബോസ്നിയ ഹെര്‍സഗൊവീനയിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മെജഗോറിയെയിലെ അജപാലനപരമായ അവസ്ഥകള്‍ പഠിക്കുന്നതിന് മാര്‍പ്പാപ്പാ ഒരു പ്രത്യേക പ്രതിനിധിയെ നിയമിച്ചു.പോളണ്ടിലെ വര്‍സ്വാ-പ്രാഗ രൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഹെ൯റിക് ഹോസെറിനെയാണ് പാപ്പാ ഈ ദൗത്യം ഏല്പിച്ചിരിക്കുന്നത്.മെജഗോറിയെ തീര്‍ത്ഥാടന കേന്ദ്രത്തിലെ അജപാലനപരമായ യാഥാര്‍ത്ഥ്യം, അവിടെയത്തുന്ന തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ എന്നിവ ആഴത്തില്‍ വിശകലനം ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഭാവി അജപാലനപദ്ധതികള്‍ നര്‍ദ്ദേശിക്കുകയും ചെയ്യുകയാണ് അദ്ദേഹത്തിന്‍റെ ദൗത്യമെന്നും ആകയാല്‍ ഇത് തീര്‍ത്തും അജപാലനപരമാണെന്നും ഈ നിയമനത്തെ അധികരിച്ചുള്ള പത്രക്കുറിപ്പ് വിശദീകരിക്കുന്നു.1981 ജൂണ്‍ 24 മുതലാണ് മെജഗോറിയെയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ  ദര്‍ശനം ഉണ്ടാകാന്‍ തുടങ്ങിയത്. ഈ ദര്‍ശന വേളയില്‍ അവിടെയുണ്ടായിരുന്ന ആറുപേരും പേടിച്ച് ഓടിയതിനാല്‍ അടുത്ത ദിവസം, അതായത്, ജൂണ്‍ 25 നുണ്ടായതാണ് പ്രഥമ ദര്‍ശനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.1981 ജൂലൈ ഒന്നുവരെ തുടര്‍ച്ചയായും പിന്നിടും ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.ദര്‍ശനവേളയില്‍ നല്കപ്പെട്ട നിര്‍ദ്ദേശാനുസരണം "സമാധാന രാജ്ഞി" എന്ന അഭിധാനത്താലാണ് മെജഗോറിയയില്‍ പരിശുദ്ധ മറിയം വണങ്ങപ്പെടുന്നത്. ജൂണ്‍ 25 നാണ് സമധാന രാജ്ഞിയു‌ടെ തിരുന്നാള്‍ അവിടെ ആചരിക്കപ്പെടുന്നത്.   Read More of this news...

"ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്"

Source: Vatican Radioഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്(ഏശയ്യാ, 41:10) എന്ന ദൈവവചനത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ രോഗികള്‍ക്കും ക്ലേശിതര്‍ക്കും പ്രചോദനം പകരുന്നു. ലൂര്‍ദ്ദ്നാഥയുടെ തിരുന്നാള്‍ ദിനത്തില്‍, പതിനൊന്നാം തിയതി ശനിയാഴ്ച (11/02/17) ആചരിക്കപ്പെട്ട ഇരുപത്തിയഞ്ചാം ലോക രോഗീദനത്തോടനുബന്ധിച്ച്   ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍, വിശുദ്ധ പത്താം പീയുസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച ദിവ്യബലിയില്‍ സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നമ്മോടൊപ്പം ആയിരിക്കുകയെന്ന ഉത്തരവാദിത്വം ദൈവം സ്വപുത്രനായ യേശുവില്‍ എറ്റെടുത്തുവെന്നും ആകയാല്‍ വിശ്വാസികളായ നാം ഇതാ ഞങ്ങള്‍ അങ്ങയോടൊപ്പം ഉണ്ട് എന്ന്  പ്രത്യുത്തരിക്കേണ്ടിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.ഭയം നമ്മുടെ ബലഹീനതയില്‍ വളക്കൂറുള്ള മണ്ണ് കണ്ടെത്തുന്നത് തടയാന്‍ ഇത്തരത്തിലുള്ള ദൈവമനുഷ്യ സംഭാഷണത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവുമായും മറ്റുള്ളവരുമായും ബന്ധത്തിലായിരിക്കുന്നതിന് നമ്മുടെ ബലഹീനത ഒരു വിഘാതമാകുന്നതും ഈ സംഭാഷണം തടയുമെന്ന് കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.   Read More of this news...

വിഗ്രഹാരാധനയെന്ന അപകടം പതിയിരിക്കുന്ന മുതലാളിത്തവ്യവസ്ഥിതി

Source: Vatican Radioമുതലാളിത്തവ്യവസ്ഥിതി ലാഭത്തില്‍ മാത്രം കണ്ണുവയ്ക്കുന്ന പക്ഷം അത് വിഗ്രഹാരാധനയുടെ രൂപമായിഭവിക്കുന്ന അപകടമുണ്ടെന്ന് മാര്‍പ്പാപ്പാ മുന്നറിയിപ്പുനല്കുന്നു.റോമിനു പുറത്തുള്ള കാസ്തല്‍ ഗന്തോള്‍ഫോയില്‍ ഫോക്കൊളാരി പ്രസ്ഥാനം "സമ്പദ്ഘടനയും കൂട്ടായ്മയും" എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നവരടങ്ങിയ ഭാരതത്തില്‍നിന്നുള്‍പ്പടെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിഒരുനൂറോളം പേരെ വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (04/02/17) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഒന്നാം തിയിതി ബുധനാഴ്ച ആരംഭിച്ച ഈ സമ്മേളനം അഞ്ചാം തിയതി ഞായറാഴ്ച സമാപിക്കും.ധനം, ദാരിദ്ര്യം, ഭാവി എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകൃതമായിരുന്ന തന്‍റെ  പ്രഭാഷണത്തില്‍ ജീവിതത്തില്‍ പണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജീവിതാവശ്യങ്ങളുമായി, ഉദാഹരണമായി, ഭക്ഷ​ണം വിദ്യഭ്യാസം മക്കളുടെ ഭാവി തുടങ്ങിയവയുമായി ബന്ധപ്പെടുത്തി പരാമര്‍ശിച്ച പാപ്പാ പണം ഒരു ലക്ഷ്യമായി മാറുമ്പോള്‍ അത് ഒരു വിഗ്രഹമായി പരിണമിക്കുകയും പണം കുന്നുകൂട്ടുന്ന പ്രക്രിയ വിഗ്രഹാരാധനയായി ഭവിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പു നല്കി.ധനത്തെ ഒരു വിഗ്രഹമാക്കി മാറ്റാതിരിക്കാനുള്ള മെച്ചപ്പെട്ടതും സമൂര്‍ത്തവുമായ മാര്‍ഗ്ഗം അത് മറ്റുള്ളവരുമായി, സര്‍വ്വോപരി, നിര്‍ദ്ധനരുമായി പങ്കുവയ്ക്കുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ദാരിദ്ര്യത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ മുതലാളിത്ത വ്യവസ്ഥിതി മനുഷ്യവ്യക്തികളെ പാഴ്വസ്തുകണക്കെ പുറന്തള്ളുകയും അത് മറച്ചുവയ്ക്കുകയും ചെയ്യുന്നതാണ് ഈ വ്യവസ്ഥിതിതിയുടെ മുഖ്യ നൈതിക പ്രശ്നമെന്നു പറഞ്ഞു.ഒരു നാഗരികതയ്ക്ക്   Read More of this news...

നൊബേല്‍ പുരസ്കാരജേതാക്കളുടെ ഉച്ചകോടിക്ക് പാപ്പായുടെ ആശംസകള്‍

Source: Vatican Radioഅക്രമത്തിനിരകളായവര്‍, പ്രതികാരനടപടികള്‍ക്കുള്ള പ്രലോഭനത്തെ ജയിക്കുമ്പോള്‍ അഹിംസയുടെയും സമാധാനസംസ്ഥാപനത്തിന്‍റെയും വിശ്വാസയോഗ്യരായ പരിപോഷകരായിഭവിക്കുന്നുവെന്നു മാര്‍പ്പാപ്പാ.തെക്കെ അമേരിക്കന്‍ നടായ കൊളൊംബിയായുടെ തലസ്ഥാനമായ ബൊഗോട്ടായില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, നൊബേല്‍ സമാധാന പുരസ്കാരജേതാക്കളുടെ ഉച്ചകോടിക്ക് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ വെള്ളിയാഴ്ച (03/02/17) ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.വ്യക്തികള്‍ തമ്മിലുള്ള ധാരണയും സംഭാഷണവും പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം പകരുന്ന പാപ്പാ, അഹിംസ നമ്മുടെ തീരുമാനങ്ങളുടെയും ബന്ധങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രീയത്തിന്‍റെ സകലരൂപങ്ങളുടെയും മുദ്രയായിരക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.സമാധാനം കെട്ടിപ്പടുക്കാനും അനുരഞ്ജനത്തിനും കൊളൊംബിയ നടത്തുന്ന യത്നങ്ങള്‍ ബദ്ധവൈരവും ഭിന്നിപ്പുകളും തരണം ചെയ്യുന്നതിന് എല്ലാ സമൂഹങ്ങള്‍ക്കും പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.ബൊഗോട്ടയില്‍ വ്യാഴം (02/02/17) മുതല്‍ ഞായര്‍ (05/02/17) വരെയാണ് നൊബേല്‍ പുരസ്കാരജേതാക്കളുടെ പതിനാറാം ലോക സമ്മേളനം. "സമാധാനവും അനുരഞ്ജനവും" ആണ് സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.   Read More of this news...

ക്രിസ്തീയ പ്രത്യാശ: പ്രതീക്ഷ ജീവിക്കാന്‍ പഠിക്കല്‍ - പാപ്പാ

Source: Vatican Radioഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലതന്നെ ആയിരുന്നു ഈ ബുധനാഴ്ചയും(01/02/17). വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ അതിവിശാലമായ ഈ ശാലയില്‍ സന്നിഹിതരായിരുന്നു. ഇറ്റലിയിലെ സിസിലിയിലുള്ള ജേല എന്ന സ്ഥലത്തു നിന്ന് കാരുണ്യനാഥയുടെ തിരുച്ചിത്രവുമായെത്തിയ ഒരുസംഘം തീര്‍ത്ഥാടകരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കാരുണ്യനാഥയുടെ ഈ ചിത്രം, കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാള്‍ദിനമായ വ്യാഴാഴ്ച (02/02/17) പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യപൂജാവേളയില്‍ പരസ്യവണക്കത്തിനു വയ്ക്കും. പൊതുദര്‍ശനപരിപാ‌ടി ആരംഭിക്കുന്നതിന് അല്പം മുമ്പായി ശാലയില്‍ പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആരവത്തോടും ഗാനാലാപനത്തോടും കൂടെ വരവേറ്റു.ശാലയിലേക്കു കടന്ന പാപ്പാ പതിവുപോലെ, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും ഇടയ്ക്കിടെ നിന്ന് ഹ്രസ്വ സൗഹൃദസംഭാഷണത്തിലേര്‍പ്പെട്ടും മുന്നോട്ടു നീങ്ങി. കുഞ്ഞുങ്ങളോടുള്ള സവിശേഷ വാത്സല്യത്തിന്‍റെ പ്രകടനമായി പാപ്പാ ചില കുഞ്ഞുങ്ങളെ  തലോടുകയും  ആശീര്‍വ്വദിക്കുകയും സ്നേഹചുംബനങ്ങളേകുകയും ചെയ്തു. ഒരു കുഞ്ഞിനെ പാപ്പാ എടുത്തു പിടിച്ചപ്പോള്‍ ആനന്ദാരവങ്ങള്‍ പൂര്‍വ്വാധികം ശക്തമായി. കുഞ്ഞിനെ തിരികെ ഏല്പിച്ചു നടന്നു നീങ്ങിയ പാപ്പായ്ക്ക് ചിലര്‍ ചെറുസമ്മാനങ്ങളേകി. മറ്റുചിലരാകട്ടെ തങ്ങള്‍ കൊണ്ടുവന്ന സാധാനങ്ങള്‍ പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന   Read More of this news...

സമര്‍പ്പിതര്‍ അതിജീവനത്തിനുള്ള പ്രലോഭനത്തെ ജയിക്കുക-പാപ്പാ

Source: Vatican Radioഅതിജീവനത്തിനുള്ള പ്രലോഭനം സമര്‍പ്പിതജീവിതത്തെ വന്ധ്യമാക്കിത്തീര്‍ക്കുമെന്ന് മാര്‍പ്പാപ്പാ.കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാളും സമര്‍പ്പിതജീവിതദിനവും ആയിരുന്ന വ്യാഴാഴ്ച (02/02/17) വൈകുന്നേരം, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയില്‍ താന്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സാഘോഷമായ സമൂഹദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സമര്‍പ്പിതരെ അപകടത്തിലാക്കുന്ന ഈ പ്രലോഭനത്തെക്കുറിച്ചു മുന്നറിയിപ്പുനല്കിയത്."എല്ലാവരുടെയും മേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകും" (ജോയേല്‍ 2,28) കര്‍ത്താവിന്‍റെ ഈ വാക്കുകള്‍ ജോയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുദ്ധരിക്കുകയും ഉണ്ണിയേശുവിന്‍റെ   മാതാപിതാക്കള്‍ നിയമങ്ങള്‍ നിറവേറ്റുന്നതിനായി യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കാന്‍ എത്തിയതും കര്‍ത്താവിനെ കാണുമെന്ന പ്രത്യാശയില്‍ കഴിഞ്ഞിരുന്ന വൃദ്ധനായ ശിമയോന്‍ ആ ഉണ്ണിയെ കരങ്ങളിലെടുത്ത് കര്‍ത്താവിനെ സ്തുതിച്ചതും അനുസ്മരിക്കുകയും ചെയ്ത പാപ്പാ പൂര്‍വ്വികരുടെ സ്വപ്നങ്ങളെയും ആ സ്വപ്നങ്ങള്‍ പ്രവചനാത്മകമായി അവര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കാണിച്ച ധൈര്യവും നാം ഓര്‍ക്കുന്നതുവഴി സംജാതമാകുന്ന മനോഭാവം സമര്‍പ്പിതജീവിതം ഫലദായകമാക്കിത്തീര്‍ക്കുകയും അതിജീവനത്തിന്‍റെ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.ഈ പ്രലോഭനം സമര്‍പ്പിതരുടെ ഉള്ളിലും സമര്‍പ്പിതജീവിത സമൂഹങ്ങള്‍ക്കുള്ളിലും പടിപടിയായി സ്ഥാനം പിടിക്കുകയും ഇത് നമ്മെ ഭീതിതരും പിന്തിരിപ   Read More of this news...

ജനത്തിന്‍റെ രക്ഷകര്‍ ജനത്തോടു കൂടി യായിരിക്കേണ്ടവരാണ്: ഫ്രാന്‍സീസ് പാപ്പാ

Source: Vatican Radio2017 ജനുവരി മുപ്പത്തൊന്നാംതീയതി, ചൊവ്വാഴ്ച സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ, യേശുവിനെ സ്പര്‍ശിച്ചുകൊണ്ട് രക്തസ്രാവക്കാരി സ്ത്രീ സൗഖ്യം പ്രാപിക്കുന്ന സുവിശേഷ വിവരണത്തെ (മര്‍ക്കോ 5:21-43) അടിസ്ഥാനമാക്കി നല്‍കിയ വചനസന്ദേശത്തിലാണ് ഇപ്രകാരം പാപ്പാ പ്രബോധി പ്പിച്ചത്. കാവല്‍ക്കാര്‍, ജനങ്ങള്‍ക്കു തൊടാനാവാത്തവിധം ഉയരങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടവരല്ല എന്നും ജനക്കൂട്ടത്തിനിടയിലായിരിക്കേണ്ടവരാണെന്നും അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ തുടര്‍ന്നു:  യേശു പുറത്തിറങ്ങുമ്പോഴെല്ലാം ജനക്കൂട്ടം അവിടുത്തെ ചുറ്റും കൂടി.  കണക്കെടുപ്പില്‍ വിദഗ്ധരായവരുണ്ടാ യിരുന്നെങ്കില്‍ അവര്‍ യേശുവിന്‍റെ ജനപ്രീതിയെക്കുറിച്ച് അറിയിക്കുന്നതിന് ജനക്കൂട്ടത്തിന്‍റെ കണക്കെടുത്തു പ്രസിദ്ധപ്പെടുത്തുമായിരുന്നു.  യേശു, എന്നാല്‍, ജനത്തെ അന്വേഷിക്കുകയായിരുന്നു. ജനക്കൂട്ടമാകട്ടെ, യേശുവിനെയും. ജനത്തിന്‍റെ കണ്ണുകള്‍ യേശുവിലുടക്കി നിന്നപ്പോള്‍ യേശുവിന്‍റെ കണ്ണുകളാകട്ടെ ജനക്കൂട്ടത്തിന്മേലായിരുന്നു. 'അതെ നിങ്ങളെന്‍റെ ജനങ്ങളാണ്', ജനക്കൂട്ടത്തിലെ ഓരോരുത്തരെയും നോക്കി അവിടുന്നു പറഞ്ഞു. ആ നോട്ടം വലിയവരിലും ചെറിയവരിലുമെത്തി. യേശു നാമോരോരുത്തരെയുമാണ് നോക്കുന്നത്. നമ്മുടെ വലിയ പ്രശ്നങ്ങളെയും വലിയ സന്തോഷങ്ങളെയും. അതുപോലെ, നമ്മുടെ ചെറിയ ചെറിയ കാര്യങ്ങളെയും അവിടുന്നു വീക്ഷിക്കുന്നു.ഞാന്‍ യേശുവിനെ നോക്കുന്നു, എന്‍റെ കണ്ണുകളവിടുന്നില്‍ ഉറപ്പിക്കുന്നു.  എന്താണു ഞാന്‍ കാണുക?  അവിടുത്തെ നോട്ടം എന്നിലും ഉറപ്പിക്കുന്നതു കാണാം.  അതെന്നെ വിസ്മയിപ്പിക്കും.  യേശുവുമാ യുള്ള കണ്ടുമുട്ടല്‍ അത് വിസ്മയിപ്പിക്കുന്നതാണ്.  എന്നാല്‍ നാം ഭയപ്പെടുകയില്ല.  ആ പ്രായമായ സ്ത"   Read More of this news...

''ഉപഭോഗതൃഷ്ണ ആത്മാവിനെ കൊല്ലുന്നു'': പാപ്പായുടെ ത്രികാലജപസന്ദേശം

Source: Vatican Radioത്രികാലപ്രാ൪ഥന നയിക്കുന്നതിനും അതോടനുബന്ധിച്ചുള്ള സന്ദേശം നല്കുന്നതിനുമായി ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലെ അരമന കെട്ടിടസമുച്ചയത്തിലെ പതിവു ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ കൈകളുയര്‍ത്തി വീശിയും ആരവം മുഴക്കിയും പാപ്പായെ എതിരേറ്റു.  മാതാപിതാക്കളുടെ കൈയിലിരുന്നുകൊണ്ട് പിഞ്ചുകുഞ്ഞുങ്ങളും കൈവീശി പാപ്പായുടെ വരവില്‍ ആനന്ദം പ്രകടിപ്പിക്കുന്നതു കാണാമായിരുന്നു.   ചില്‍ഡ്രന്‍ ഓഫ് കാത്തൊലിക് ആക്ഷന്‍ എന്ന് ഇറ്റാലിയന്‍ സംഘടനയില്‍പ്പെട്ട 3000 ത്തോളം കുട്ടികളുള്‍പ്പെടെ 25000 ത്തോളം തീര്‍ഥാടകര്‍ വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണത്തില്‍, എത്തിച്ചേര്‍ന്നിരുന്നു.   ഫ്രാന്‍സീസ് പാപ്പാ അങ്കണത്തിന്‍റെ എല്ലാഭാഗ ത്തേയ്ക്കും തന്‍റെ നോട്ടം തിരിച്ചുകൊണ്ട് മന്ദഹാസത്തോടെ കൈവീശിയശേഷം എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് ത്രികാലജപത്തിനു മുമ്പുള്ള സന്ദേശം ആരംഭിച്ചു.വി. മത്തായിയുടെ സുവിശേഷം അഞ്ചാമധ്യായത്തില്‍നിന്നുള്ള അഷ്ടസൗഭാഗ്യങ്ങളുടെ വചനഭാഗം (മത്താ 5:1-12a) അടിസ്ഥാനമാക്കിയാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്. ഈ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ത്തിരിക്കുന്നു.പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം,ഈ ഞായറാഴ്ചയിലെ ആരാധനക്രമം (മത്താ 5:1-12a), മലയിലെ പ്രസംഗത്തിന് തുടക്കം കുറിക്കുന്ന, പുതിയ നിയമത്തിന്‍റെ മാഗ്നാ കാര്‍ട്ടാ എന്നു വിളിക്കപ്പെടുന്ന, സുവിശേഷഭാഗ്യങ്ങളുടെ ധ്യാനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. മനുഷ്യനെ ആനന്ദത്തിലേക്കു നയിക്കുന്നതിനുള്ള ദൈവഹിതം യേശു ഇവിടെ വെളിപ്പെടുത്തുന്നു.  ഈ സന്ദേശം, പ്രവാചകന്മാരുടെ പ്രഭാഷണങ്ങളില്‍ പണ്ടേ ഉണ്ടായിരുന്നതാണ്.  ദൈവം പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സമീപസ്ഥനാണ്. അ!   Read More of this news...

സമാധാനവഴികളില്‍ വത്തിക്കാനും ഇതരസഭകളും ഇനിയും കൈകോര്‍ക്കും

Source: Vatican Radioസമാധാനസംസ്കൃതി വളര്‍ത്താന്‍ പൊതുവായൊരു പ്രമാണരേഖ സജ്ജമാക്കും.സഭകളുടെ ആഗോള കൂട്ടായ്മയും (World Council of Churches - WCC)  വത്തിക്കന്‍റെ മതാന്തര സംവാദത്തിനായുള്ള കൗണ്‍സിലും (Pontifical Council for Interreligious Dialogue - PCID) കൈകോര്‍ത്താണ് സമാധാനസംസ്കൃതി പ്രചാരണംചെയ്യാനുള്ള പ്രമാണരേഖ (Joint document on Education for Peace) സംയുക്തമായി തയ്യാറാക്കുന്നത്.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇതര സഭകളോടു വത്തിക്കാനും കൈകോര്‍ത്ത് മാനവികതയുടെ പൊതുന്മായ്ക്കായുള്ള ഒരു പ്രമാണരേഖ സജ്ജമാക്കുന്നത്. ജനുവരി 30, 31 തിയതികളില്‍ വത്തിക്കാനില്‍ നടന്ന ഇരുപക്ഷത്തിന്‍റെയും ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും വെളിച്ചത്തിലാണ് ലോകസമാധാന നിര്‍മ്മിതിയുടെ പാതയില്‍ കാലികമായ ഒരു പാഠ്യപദ്ധതി സജ്ജമാക്കാന്‍ തീരുമാനമായത്.ജനുവരി 25-ന് സമാപിച്ച ക്രൈസ്തവൈക്യവാര ആഘോഷത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് സഭകളുടെ ആഗോളകൂട്ടായ്മയുടെ പ്രതിനിധികളും, മതാന്തര സംവാദത്തിനായുള്ള വത്തിക്കാന്‍റെ വിഭാഗവും സംഗമിച്ച് ലോകസമാധന നിര്‍മ്മിതിക്കുതകുന്ന പൊതുപ്രമാണരേഖയുടെ ചിന്ത രൂപപ്പെടുത്തിയത്. ഇതര മതവിഭാഗങ്ങളുടെ സഹകരണവും ആശയങ്ങളും പൊതുവായ ഈ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആശയം സംയുക്ത ചര്‍ച്ചാവേദിയില്‍ ഉയര്‍ന്നുവന്നതായി ജനുവരി 31-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവന അറിയിച്ചു.  ആഗോളവത്കൃതമായ ലോകത്ത് സമാധനത്തെക്കുറിച്ചുള്ള പ്രായോഗികവും വ്യക്തവുമായ ധാരണകള്‍ ഏറെ അടിയന്തിരമാണ്. കൂട്ടായ്മയുടെ സംയുക്തവേദിയില്‍ ശക്തമായി ഉയര്‍ന്നുവന്ന അഭിപ്രായപ്രകടനമാണ് ഇത്രയേറെ ക്രിയാത്മകമായ ചിന്തയിലേയ്ക്ക് നയിച്ചതെന്ന് പ്രസ്താവന വ്യക്തമാക്കി.    Read More of this news...

സര്‍വ്വകലാശാല:സുവിശേഷവും സംസ്കാരവും തമ്മിലുള്ള സംഭാഷണ വേദി

Source: Vatican Radioസുവിശേഷതത്ത്വങ്ങളാലും സഭാപാരമ്പര്യങ്ങളാലും പ്രചോദിതവും സാംസ്കാരിക പുരോഗതിയുടെ ഫലദായകോപാധിയും ആണ് കത്തോലിക്കാ സര്‍വകാലാശാലകളെന്ന് വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ പൊതുകാര്യവകുപ്പിന്‍റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ജൊവാന്നി ആഞ്ചെലൊ ബെച്ചു.റോമിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ അദ്ധ്യായന വര്‍ഷോദ്ഘാടനത്തോടനുബന്ധിച്ച് ബുധനാഴ്ച (01/02/17) അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.സുവിശേഷവും സംസ്കാരവുംമായും സുവിശേഷവും ശാസ്ത്രവുമായും സംഭാഷണത്തിനുള്ള വേദിയാണ് കത്തോലിക്കാസര്‍വ്വകലാശാലകളെന്നും അവ മനുഷ്യാവതാരത്തിന്‍റെയും, ആ അവതാരത്തിന്‍റെ എളിയ ഉപകരണങ്ങളുടെയും സുവിശേഷാത്മകയുക്തിയിലേക്ക് കടന്നുചെല്ലേണ്ടിയിരിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ആഞ്ചെലൊ ബെച്ചു ഓര്‍മ്മിപ്പിച്ചു.ഈ സവിശേഷതയാല്‍ത്തന്നെ കത്തോലിക്കാ സര്‍വ്വകലാശാല മനുഷ്യജീവിതത്തിന്‍റെ വിഭിന്നങ്ങളായ പ്രശ്നങ്ങളെ ധാര്‍മ്മികവും മതാത്മകവുമായ മാനങ്ങളെക്കുറിച്ചുള്ള അദ്വിതീയമായൊരു സൂക്ഷ്മബോധത്തോടെ നേരിടേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. മാനവികതെയക്കുറിച്ച് പരാമര്‍ശിക്കാതെ കത്തോലിക്കാവിദ്യഭ്യാസത്തെക്കുറിച്ച് സംസാരിക്കാനാകില്ല എന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകളും ആര്‍ച്ചുബിഷപ്പ് ആഞ്ചെലൊ ബെച്ചു അനുസ്മരിച്ചു.   Read More of this news...

മാതാപിതാക്കള്‍ മക്കള്‍ക്കായി സമയം കണ്ടെത്തുക

Source: Vatican Radioമാതാപിതാക്കള്‍ മക്കള്‍ക്കായി സമയം കണ്ടെത്താന്‍ പരിശ്രമിക്കണമെന്ന് മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി (സെക്രട്ടറി ജനറല്‍) കര്‍ദ്ദിനാള്‍ ലൊറേന്‍ത്സൊ ബല്‍ദിസ്സേരി.മദ്ധ്യപ്രദേശ് സംസ്ഥാനത്ത്, ഭോപ്പാലില്‍ ചൊവ്വാഴ്ച (31/01/17) ആരംഭിച്ച, ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ - സി സി ബി ഐയുടെ, (Conference of the Catholic Bishops of India)  29Ͻ-മത് സമ്പൂര്‍ണ്ണ സമ്മേളനത്തെ രണ്ടാം ദിനമായിരുന്ന ബുധനാഴ്ച (01/02/17) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം."നമ്മു‍ടെ കുടുംബങ്ങളില്‍ സ്നേഹാനന്ദം പരിപോഷിപ്പിക്കുക" എന്ന വിചിന്തന പ്രമേയം ഈ അഷ്ഠദിന സമ്പൂര്‍ണ്ണ സമ്മേളനം സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ചായിരുന്നു കര്‍ദ്ദിനാള്‍ ലൊറേന്‍ത്സൊ  ബല്‍ദിസ്സേരി പ്രധാനമായും പരാമര്‍ശിച്ചത്.മക്കള്‍ക്ക് എല്ലാക്കാര്യങ്ങള്‍ക്കും സമ്മതം നല്കുന്ന ഒരു പിതാവ് വാസ്തവത്തില്‍ അവര്‍ക്ക് ശിക്ഷണമേകുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടിയ അദ്ദേഹം കുട്ടികളുടെ വ്യക്തിത്വ വളര്‍ച്ചയ്ക്കും അവര്‍ മെച്ചപ്പെടുന്നതിനും സഹായകമായി ഇടയ്ക്കൊക്കെ അവരോട് "അരുത്" എന്നു പറയുക ആവശ്യമാണെന്ന് മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു.കുടുംബങ്ങള്‍ അനുദിനജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സഹനങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബല്‍ദിസ്സേരി ക്ലേശങ്ങള്‍ക്കുമുന്നില്‍ നഷ്ടധൈര്യരാകരുതെന്നും താന്‍ സ്നേഹമുള്ള പിതാവാണെന്ന് ദൈവം പരീക്ഷണങ്ങളിലൂടെ കാണിച്ചുതരികയാണെന്നും പ്രചോദനം പകര്‍ന്നു.ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ച അപ്പസ്തോലികോപദേശമായ "അമോരിസ് ലെത്തീസിയ"-"സ്നേഹത്തിന്‍റെ സന്തോഷം" കുടുംബത്തെ അധികരിച്ചുള്ള ഉല്‍കൃഷ്ടസൃഷ്ടിയാണെന്ന് പ്രസ&   Read More of this news...

ടോം അച്ചന്റെ മോചനം സഭയുടെ ലക്ഷ്യം : മാർ മഠത്തിക്കണ്ടത്തിൽ

  Read More of this news...

1
...